വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ അദാലത്ത് സംഘടിപ്പിക്കണം : സ്റ്റീഫൻ ജോർജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം :എം.ജി യൂണിവേഴ്സിറ്റി അധികൃതരുടെ കെടുകാര്യസ്ഥതകൾക്കെതിരെ യൂണിവേഴ്സിറ്റിയിൽ കെഎസ്സി(എം)
കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ അദാലത്ത് സംഘടിപ്പിക്കണമെന്ന് മുന്‍ എംഎല്‍എ സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. കെഎസ്സി(എം) കോട്ടയം ജില്ലാ പ്രസിഡന്റ്ബ്രൈറ്റ് വട്ടനിരപ്പേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണ സമരത്തിൽ കെഎസ്സി(എം) സംസ്ഥാന പ്രസിഡന്റ്റ്റോബി തൈപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജിന്റോ ജോസഫ് , ആദർശ് മാളിയേക്കൽ, ഡൈനോ കുളത്തൂർ, അലക്സാണ്ടർ കുതിരവേലി, അമൽ ചാമക്കാല, ജോഫസ് ചാമക്കാല, ജോസ് ഇടവഴിക്കൽ , ജോഷി ഇലഞ്ഞി, സിറിയക്ക് ചാഴിക്കാടൻ, ബിറ്റുവൃന്താവൻ , എബിൻ മരശ്ശേരിൽ, ജിൻസ് കുര്യൻ, തോമസ് ചെമ്മരപ്പള്ളി, അലൻ ചങ്ങനാശ്ശേരി, ആൽവിൻ ഞായറു കുളം, ജോ കൈപ്പൻപ്ലാക്കൽ, പ്രിൻസ് തോട്ടത്തിൽ, ബ്രൗൺ പുതുപ്പള്ളി, ദീപക്ക് പല്ലാട്ട് എന്നിവർ സംസാരിച്ചു. റിസൾട്ടുകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള കാലതാമസവും വിവിധ കോഴ്സുകളിലെ സപ്ലിമെന്ററി പരീക്ഷകൾ സമയബന്ധിതമായി നടത്താത്തതും അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് നിവേദനം നൽകിയിട്ടും അതിൽ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് കെഎസ്സി(എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...