വഴി മുടക്കി വൈദ്യുതി തൂണ്‍, കണ്ണടച്ച് കെഎസ്ഇബി ; ജനങ്ങള്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: റോഡ് വികസനം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തീകരിച്ചെങ്കിലും അതിന്‍റെ പ്രയോജനം ലഭിക്കാതെ നാട്ടുകാര്‍ വലയുന്നു. വലിയ വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാനാവാത്ത തരത്തില്‍ വൈദ്യുതി തൂണ്‍ റോഡിനു മധ്യത്തില്‍ നില്‍ക്കുന്നതാണ് പൊല്ലാപ്പാകുന്നത്. ചേത്തയ്ക്കല്‍-കൂത്താട്ടുകുളം എം.എല്‍.എ റോഡില്‍ വലിയപതാല്‍ ജംങ്ഷനിലാണ് വൈദ്യുതി തൂണ്‍ ഗതാഗത തടസം സൃഷ്ടിച്ചു നില്‍ക്കുന്നത്.പതിമൂന്ന് വര്‍ഷം മുമ്പ് വിവിധ ഗ്രാമീണ റോഡുകള്‍ ഏറ്റെടുത്ത് വീതി കൂട്ടി പുനരുദ്ധരിച്ച റോഡാണിത്. അടുത്ത കാലത്ത് കൂത്താട്ടുകുളം-അച്ചടിപ്പാറ ഭാഗവും ചേത്തയ്ക്കല്‍-പാറേക്കടവ് ഭാഗവും ഉന്നത നിലവാരത്തില്‍ ടാറിംങ് പൂര്‍ത്തിയാക്കിയിരുന്നു. വലിയപതാല്‍ ഉള്‍പ്പെടുന്ന ഭാഗം മൂന്നാം ഘട്ടമായി ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു നീക്കവും നിലവില്‍ നടക്കുന്നില്ല.

നിലവില്‍ വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വീതി റോഡിനുണ്ടെങ്കിലും വൈദ്യുതി തൂണുകള്‍ തടസം സൃഷ്ടിക്കുകയാണ്. വളവു തിരിഞ്ഞെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് ഇവിടെ തിരിയാന്‍ പറ്റില്ല.പത്തോളം സ്കൂള്‍ ബസുകള്‍ നിത്യവും ഇതുവഴി കടന്നു പോകുന്നത് വളരെ ശ്രമപ്പെട്ടാണ്. കെ.എസ്.ആര്‍.ടി.സി അടക്കം രണ്ടു ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന ഇവിടെ രൂക്ഷമായ യാത്രാക്ലേശം അനുഭവപ്പെടുന്ന സ്ഥലവുമാണ്.സഞ്ചാരയോഗ്യമായ റോഡ് വന്നിട്ടും അതു പ്രയോജനപ്പെടുത്താന്‍ കഴിയാത്ത ധര്‍മ്മസങ്കടത്തിലാണ് നാട്ടുകാര്‍. നിരവധി പരാതികള്‍ പൊതുമരാമത്തിനും കെ.എസ്.ഇ.ബിക്കും നല്‍കിയിട്ടും ഇതുവരെ നടപടികളൊന്നുമായിട്ടില്ല. വൈദ്യുതി തൂണ്‍ മാറ്റാത്ത പക്ഷം സമരത്തിന് ഒരുങ്ങുവാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...