പ്ലാസ്റ്റിക് നിരോധനം : ആറുമാസം ഇളവ് നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ബദല്‍മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാതെ പ്ലാസ്റ്റിക്ക് നിരോധനം ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പ്രകൃതിക്കു ദോഷം വരുന്നതരത്തിലുള്ള പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതിന് വ്യാപാരികള്‍ എതിരല്ലെന്നും അതിനു തക്കതായ ബദല്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കണമെന്നും അത് ചെറുകിട വ്യാപാര മേഘലയ്ക്ക് ഗുണകരമാകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. നിരോധനത്തില്‍ ഏറെ ബുദ്ധിമുട്ടു സഹിക്കേണ്ടി വരുന്നത് പഴം പച്ചക്കറി ഹോട്ടല്‍ ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളാണ് .

കൂടിയ തുക കൊടുത്ത് കാരിബാഗുകള്‍ക്ക് പകരമുള്ള സംവിധാനം ചെറുകിട വ്യാപാരികളെ സാമ്പത്തിക ബാദ്ധ്യതയിലേയ്ക്ക് എത്തിക്കുകയുള്ളുവെന്നും വ്യാപാരി വ്യവസായി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പത്രക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മില്‍മ അടക്കമുള്ള കമ്പനികള്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സംവിധാനങ്ങളിലാണെന്നും ചൂണ്ടിക്കാട്ടി. കൊറോണയുടെ ബുദ്ധിമുട്ടില്‍ നിന്നും കരകയറുന്ന ഈ കാലയളവില്‍പെട്ടെന്നുള്ള പ്‌ളാസ്റ്റിക് നിരോധനം ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ചിലവ് കുറഞ്ഞ മറ്റു മാര്‍ഗ്ഗങ്ങള്‍ കൊണ്ടു വരുന്നതു വരെ ആറുമാസക്കാലത്തേയ്ക്ക് ഇളവ് നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്...

0
ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ...

ഇറാനിൽ യു.എസ് ആക്രമണം തുടരുന്നു ; റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ വ്യോമാക്രമണം നടത്തി

0
ടെഹ്റാൻ : ഇറാനിൽ വീണ്ടും ആക്രമണം നടത്തി യു.എസ്. തുടർച്ചയായ ആറാം...

വൈദ്യുതി നിയന്ത്രണം തുടരും ; 200 മെഗാവാട്ട് വാങ്ങാൻ കരാറിനായി ശ്രമം തുടങ്ങി

0
തിരുവനന്തപുരം : കൂടുതൽ വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം...

ഇറാൻ നഗരങ്ങളിൽ വീണ്ടും യുഎസ് ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
തെഹ്റാൻ: ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടർന്ന് യുഎസ്. തുടർച്ചയായ ആറാം...