മഴയെ മാത്രം പ്രതീക്ഷിക്കുന്ന വേഴാമ്പലായി കെഎസ്‌ഇബി ; വൈദ്യുതി തികയാതെ വന്നാല്‍ പരിഹാരം ലോഡ്‌ ഷെഡിങ്ങോ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വരും കാലങ്ങളില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വൈദ്യുതിയുടെ ആവശ്യകത ഏറ്റവും രൂക്ഷമാവുക ഇന്ത്യയിലായിരിക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുവാന്‍ പരിമിതികളുള്ളപ്പോള്‍ നിലവില്‍ ഒരു ബദല്‍ മാര്‍ഗം കണ്ടെത്താനാവാത്തതും വരും കാലങ്ങളില്‍ രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് കാരണമാകും. ഇതിനുള്ള സൂചനകളാണ് നിലവില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അല്‍പ്പനാള്‍ മുമ്പ് വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് വൈദ്യൂതി ക്ഷാമം ബാധിച്ചതെങ്കില്‍ ഇപ്പോള്‍ കേരളത്തിലും വൈദ്യുതിക്ക് കനത്ത ക്ഷാമം നേരിടുകയാണ്. വൈദ്യുത ക്ഷാമം അടക്കമുള്ള നിയന്ത്രണത്തിലേക്ക് നീങ്ങേണ്ടതുണ്ടോ എന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുന്നതിനായി മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചിരിക്കുകയാണ്. മഴ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതിനൊപ്പം പുറത്തുനിന്നുള്ള മൂന്ന് വൈദ്യുത കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധിക്ക് കാരണമായത്.

465 മെഗാവാട്ടിന്റെ  ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറാണ് സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാണിച്ച് റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. വിലകുറഞ്ഞ കരാറുകളില്‍ നിന്നും ഡിസംബര്‍ വരെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ താത്‌കാലിക അനുമതി നല്‍കിയെങ്കിലും കരാര്‍ റദ്ദായതിനാല്‍ കമ്പിനകള്‍ വൈദ്യുതി നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കരാറിലെ യാഥാര്‍ഥ തുക ലഭിക്കണമെന്നും കല്‍ക്കരി കെഎസ്ഇബി ഉറപ്പുവരുത്തണമെന്നുള്ള കമ്പനികളുടെ ആവശ്യവും ഇതിനിടയില്‍ വിലങ്ങുതടിയായി. 365 മെഗാവാട്ട് വൈദ്യുതിയാണ് ഈ കമ്പനികളില്‍ നിന്ന് ലഭിച്ചിരുന്നതെങ്കില്‍ ഇവരുടെ പിന്മാറ്റം വൈദ്യുതി ലഭ്യതയില്‍ വലിയ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതീക്ഷിച്ചതിലും വലിയ അളവില്‍ മഴ കൂടി കുറഞ്ഞതോടെ അണക്കെട്ടുകളിലും ജലനിരപ്പ് കുറഞ്ഞിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഉത്പാദനവും വലിയ അളവില്‍ കുറഞ്ഞിട്ടുണ്ട്. ഈ പ്രതിസന്ധിയെ തുടര്‍ന്ന് ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്‌ഇബി മുന്നോട്ടുപോകുന്നതും. ഇത് പ്രതിദിനം 10 കോടി രൂപയോളമാണ് ബോര്‍ഡിന് നഷ്‌ടമുണ്ടാക്കുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ ലോഡ് ഷെഡിങ് അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് പോവുക അല്ലെങ്കില്‍ പുറത്ത് നിന്നും ഉയര്‍ന്ന് വിലയ്‌ക്ക് വൈദ്യുതി വാങ്ങുക എന്നീ അടിയന്തിരമായി രണ്ട് രീതിയിലൂടെ മാത്രമെ പ്രശ്‌നം പരിഹരിക്കാനാവുകയുള്ളു.

ഇതില്‍ തന്നെ നിലവില്‍ സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലായത് കൊണ്ടുതന്നെ ലോഡ് ഷെഡിങ് നടപടി സ്വീകരിക്കാനാവും സര്‍ക്കാര്‍ ഒരുങ്ങുക. എന്നിരുന്നാലും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന കനത്ത വൈദ്യുതി ക്ഷാമത്തിന് ഇതൊരു പരിഹാരമാവില്ല. കാലം തെറ്റിയുള്ള കാലാവസ്ഥയാണ് ക്ഷാമത്തിന് പ്രധാന കാരണം. ഇത് പരിഗണിച്ച് 2030 ആകുമ്പോഴേക്കും ലഭ്യമാകുന്ന ഊര്‍ജത്തിന്റെ പകുതിയെങ്കിലും പുനരുപയോഗിക്കാവുന്ന ഊര്‍ജമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേയ്‌ക്ക് കടന്നില്ലെങ്കില്‍ ഇനിയും വലിയ പ്രതിസന്ധി തന്നെ നേരിടേണ്ടതായി വരും. മാത്രമല്ല, നഗരങ്ങളിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ പരമാവധി സൗരോര്‍ജ പ്ലാന്‍റുകള്‍ നിര്‍മിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. നിരവധി ഘടകങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ക്ക് വെല്ലുവിളിയാണെങ്കിലും ഉടന്‍ തന്നെ ഇവ നടപ്പാക്കിയില്ലെങ്കില്‍ വരും കാലങ്ങളില്‍ ഇരുട്ട് നിറഞ്ഞ അവസ്ഥയിലേയ്‌ക്ക് കടക്കേണ്ടതായി വരും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...