കെഎസ്ഇബി ബില്ലിന്റെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ് ; അധ്യാപികയുടെ 50000രൂപ നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ഇബി ബില്ലിന്റെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ്. ഇരയായത് കോട്ടയത്തെ അധ്യാപിക. തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍പെട്ട് ഇവര്‍ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപയാണ്. എന്നിട്ടും വിടാതെ പിന്തുടര്‍ന്ന സംഘം അക്കൗണ്ടിലെ വലിയ തുക ലക്ഷ്യമിട്ട് നേരിട്ട് വീട്ടിലുമെത്തി. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം സംസാരിച്ചത് ഇംഗ്ലീഷും ഹിന്ദിയുമെങ്കില്‍ വീട്ടിലെത്തിയ ആള്‍ മലയാളത്തിലാണ് സംസാരിച്ചത്. കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ അപ്‌ഡേറ്റ് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപികയുടെ ഭര്‍ത്താവിന്റെ മൊബൈലിലേക്ക് എസ്എംഎസ് വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഈ സന്ദേശത്തില്‍ കണ്ട നമ്പറിലേക്ക് അധ്യാപിക വിളിച്ചപ്പോള്‍ എനിഡെസ്‌ക് എന്ന മൊബൈല്‍ സ്‌ക്രീന്‍ ഷെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

കെഎസ്ഇബി കണ്‍സ്യൂമര്‍ നമ്പറും പറഞ്ഞ് കൊടുത്ത് അപരന്‍ വിശ്വാസ്യത നേടി. ബില്ലിലെ പ്രശ്‌നം തീര്‍ക്കാന്‍ വെറും പത്ത് രൂപ അടയ്ക്കാനായിരുന്നു നിര്‍ദേശം. ബാങ്ക് എസ്എംഎസ് വന്നില്ലെന്ന പേരില്‍ രണ്ട് എടിഎം കാര്‍ഡുകളില്‍ നിന്ന് പത്ത് രൂപ അടപ്പിച്ചു. ഈ സമയം കൊണ്ട് രണ്ട് കാര്‍ഡിന്റെ വിവരങ്ങള്‍ എനി ഡെസ്‌ക് ആപ്പ് വഴി സ്വന്തമാക്കിയ ഓണ്‍ലൈന്‍ കള്ളന്‍ പണം തട്ടിയെടുത്തു. കാര്‍ഡുവഴിയുള്ള പണം പിന്‍വലിക്കല്‍ പരിധി 50,000 രൂപയായത് കൊണ്ട് കൂടുതല്‍ പണം പോയില്ല. പക്ഷേ ഒരു അക്കൗണ്ടില്‍ ഉണ്ടായിരുന്ന വലിയ തുക ലക്ഷ്യമിട്ട സംഘം അധ്യാപികയുടെ വീട്ടിലെത്തി. ഇയാള്‍ സംസാരിച്ചത് മലയാളത്തിലാണെന്ന് അധ്യാപിക പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...