Friday, March 29, 2024 10:14 am

മാടമ്പിത്തരം കുടുംബത്ത് വെച്ചാല്‍ മതി ; കെഎസ്ഇബി സമരക്കാര്‍ക്കെതിരെ വീണ്ടും ചെയര്‍മാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ഇബിയില്‍ പോര് കനക്കുന്നതിനിടെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി കെഎസ്ഇബി ചെയര്‍മാന്‍. മാടമ്പിത്തരം കുടുംബത്ത് വെച്ച് മര്യാദയോടെ തൊഴിലിടത്ത് വരണമെന്നാണ് ഡോ.ബി.അശോകിന്റെ വിമര്‍ശനം. രാഷ്ട്രീയ വാരികയിലെ പുതിയ ലക്കത്തിലാണ് സുരേഷ് കുമാറിനെതിരായ വിമര്‍ശനം. ചെയര്‍മാനെ ഭരിക്കുന്ന തരത്തിലാണ് അസോസിയേഷന്റെ പ്രസിഡന്റ് അടക്കമുള്ളവരുടെ പ്രവൃത്തികള്‍. മന്ത്രിതലത്തില്‍ കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ചെയര്‍മാന്റെ പ്രസ്താവന. ധിക്കാരം പറഞ്ഞാല്‍ അവിടെയിരിക്കെടാ എന്ന് ഏത് ഉദ്യോഗസ്ഥനോടും പറയും.

Lok Sabha Elections 2024 - Kerala

വൈദ്യുമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചുമതല സര്‍ക്കാരിലെ അത്രകണ്ട് സുപ്രധാന ചുമതലയല്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ പ്രസിഡന്റിന് നേരെ വിമര്‍ശനമുന്നയിച്ചു. കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും ബി.അശോക് കുമാര്‍ പറഞ്ഞു. അഴിമതി എന്നൊക്കെ പറഞ്ഞ് ചെപ്പടി വിദ്യ എടുക്കേണ്ടെന്നും അത് മാടമ്പിമാര്‍ കയ്യില്‍ തന്നെ വെച്ചാല്‍ മതിയെന്നും അശോക് കുമാര്‍ പറഞ്ഞു. മാടമ്പി സ്വഭാവവും ഭോഷത്തരവും അനുവദിക്കില്ല എന്നും ബി.അശോക് കുമാര്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ് : പി. കെ. കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ്...

ഷാഫിക്കെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് കെ. കെ. ശൈലജ

0
വടകര : വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്...

രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിൽ ; യു.ഡി.എഫ് ക്യാമ്പ് ആവേശത്തിൽ

0
വയനാട് : രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഉടൻ എത്തുമെന്നറിഞ്ഞതോടെ യു.ഡി.എഫ് ക്യാമ്പ്...

14ാമ​ത്​ സം​ഘം ഗ​സ്സ​യി​ൽ ​നി​ന്ന്​ ചി​കി​ത്സ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ എത്തി

0
അ​ബൂ​ദ​ബി : ഗ​സ്സ യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളും അ​ർ​ബു​ദ രോ​ഗി​ക​ളും അ​ട​ങ്ങു​ന്ന...