വൈദ്യുതി സംബന്ധമായ അപകടങ്ങളും അപകടസാധ്യതകളും അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ട സാഹചര്യത്തില്‍, കനത്ത മഴയും കാറ്റും മൂലം വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കുന്നതിന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ 1912 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖേന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കോ 9446009409, 9446009451 എന്നീ നമ്പറുകളിലോ അറിയിക്കാം.

ഒരു കാരണവശാലും പൊട്ടിവീണ വൈദ്യുതി കമ്പികളില്‍ പൊതുജനങ്ങള്‍ സ്പര്‍ശ്ശിക്കുവാന്‍ പാടുള്ളതല്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ അതാത് സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ മുഖേനയും അറിയിക്കാം. കേന്ദ്രകാലാവസ്ഥവകുപ്പും സംസ്ഥാന ദുരന്തനിവാരണഅതോറിറ്റിയും നല്‍കിയ മുന്നറിയിപ്പുകള്‍ അനുസരിച്ച് കേരളത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന കനത്തമഴയും കാറ്റുംമൂലം പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ വൈദ്യുത പ്രതിഷ്ഠാപനങ്ങള്‍ക്കു സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളും തകരാറുകളും പരിഹരിക്കുന്നതിന് കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...