മല്ലപ്പള്ളിയില്‍ ടാപ്പിംഗ് നടത്തി വന്നിരുന്ന 20 റബ്ബർ മരങ്ങൾ കെ.എസ്.ഇ.ബി വെട്ടിമാറ്റി ; പരാതി കീഴ്‌വായ്പ്പൂർ പോലീസ് മുക്കി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ആഞ്ഞിലിത്താനത്ത് ടാപ്പിംഗ് നടത്തി വന്നിരുന്ന റബ്ബർ തോട്ടത്തിലെ 20 റബ്ബർ മരങ്ങൾ കെ.എസ്.ഇ.ബി ജീവനക്കാർ വെട്ടിമാറ്റിയതായി പരാതി. ലൈൻ ക്ലിയറൻസിന്റെ  ഭാഗമായി മുന്നറിയിപ്പ് ഇല്ലാതെയാണ് മരങ്ങൾ മുറിച്ചതെന്നും പരാതിപ്പെട്ടപ്പോൾ കളക്ടറോട് പറയുക എന്ന മറുപടിയാണ് ലഭിച്ചതെന്നും വീട്ടുടമ പറഞ്ഞു. വെട്ട് നടന്നുകൊണ്ടിരുന്ന മരങ്ങൾ അടിഭാഗത്തോട് ചേർത്ത് മുറിച്ചതിനാൽ പാൽ തളംകെട്ടി നിൽക്കുകയായിരുന്നുവെന്നും ആ കാഴ്ച വേദനാജനകമായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു. വൈദ്യുതി ലൈൻ റോഡിന്റെ മറുഭാഗത്താണെന്നും ലൈനിൽ തട്ടാൻ സാധ്യതയില്ലാത്ത മരങ്ങളാണ് മുറിച്ചതെന്നും ടച്ച്‌ വർക്ക്‌ ആണെങ്കിൽ ശിഖരങ്ങൾ മാത്രം മുറിച്ചാൽ മതിയായിരുന്നെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

2026 ജനുവരി 7-ന് കീഴ്‌വായ്പ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും “പരാതി ക്യാൻസൽ ആയി” എന്ന സന്ദേശമാണ് പിന്നീട് ലഭിച്ചതെന്ന് വീട്ടുടമ പറയുന്നു. കളക്ടറുടെ ഓഫീസിൽ അന്വേഷിച്ചപ്പോൾ മരം മുറിക്കാൻ ഉത്തരവ് നൽകിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. കൂടാതെ കെ.എസ്.ഇ.ബി മരം മുറിക്കുന്നതിന് മുൻപ് ചില മരക്കച്ചവടക്കാർ സ്ഥലത്തെത്തി റബ്ബറിന് വില പറയാൻ ആവശ്യപ്പെട്ടതായും വീട്ടുടമ ആരോപിച്ചു. കെ.എസ്.ഇ.ബി യുമായി ബന്ധമുള്ളവരാണോ ഇവർ എന്ന സംശയം കുടുംബം ഉന്നയിക്കുന്നു. ഇതുസംബന്ധിച്ച് തോട്ടഭാഗം കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചപ്പോൾ പരാതിയുണ്ടെങ്കിൽ കളക്ടറെ സമീപിക്കാൻ ആവശ്യപ്പെട്ടതായും വീട്ടുടമ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലൻഡിൽ നഴ്സറിക്ക് നേരെ വെടിവെപ്പ് ; അധ്യാപിക കൊല്ലപ്പെട്ടു

0
ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു....

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...