വേളമുരുപ്പ് കുന്നിലെ അനധികൃത മണ്ണെടുപ്പ്‌ തടയണം എന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വേളമുരുപ്പ് കുന്നിടിച്ച് നിരത്തി അനധികൃതമായി മണ്ണ് കടത്തുവാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ തടയണമെന്നാവശ്യപ്പെട്ട് തേപ്പുപാറ നിവാസികള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. തേപ്പുപാറ പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍ സലിം ഉത്ഘാടനം ചെയ്തു. തൊടുവക്കാട് വാര്‍ഡ്‌ കുന്ന് സംരക്ഷണ സമിതി ചെയര്‍മാന്‍ വിജയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വിജു രാധാകൃഷ്ണന്‍, അഡ്വ.ബിജു ജോണ്‍, സി.രജീഷ്, ഗീവര്‍ഗീസ്, വി.പി റെജി, ഡെയ്സണ്‍, രാജു, അജിത, സുധാകരന്‍, ശോഭന, ഈശോ കുഞ്ഞച്ചന്‍, ചന്ദ്രിക, സുനന്ദ, പരശുറാം എന്നിവര്‍ സംസാരിച്ചു.

ഏനാദിമംഗലം വില്ലേജ് പരിധിയിലുള്ളതും തേപ്പുപാറ തോട്ടമുക്കിലുള്ള അഞ്ചേക്കറിലധികം വരുന്ന ഭാഗത്തെ കുന്നിടിച്ച് മണ്ണുകടത്തുവാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കായംകുളത്തുള്ള ചിലര്‍ ഇതിനായി പ്രദേശവാസികളായ ജനങ്ങളെ സമീപിക്കുകയുണ്ടായി. 2023 ല്‍ വേളമുരുപ്പ് ഇടിച്ച് നിരത്തുവാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. തൊടുവക്കാട് വാര്‍ഡില്‍ കുന്ന് സംരക്ഷണ സമിതി രൂപീകരിച്ച് വലിയ സമര പരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് കുന്നുകള്‍ ഇടിക്കുവാന്‍ സാധിച്ചിരുന്നില്ല.

ജില്ലാ ദുരന്ത നിവാരണ വകുപ്പ് എല്ലാ വര്‍ഷവും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശമായി പ്രഖ്യാപിക്കുന്ന മേഖലയാണ് ഇവിടം. ഏഴംകുളം ഗ്രാമപഞ്ചായത്ത് 2025 സെപ്റ്റംബര്‍ മാസം തൊടുവക്കാട് വാര്‍ഡില്‍ സ്പെഷ്യല്‍ ഗ്രാമ സഭ ചേര്‍ന്ന് തേപ്പുപാറയിലെ കുന്നുകള്‍ ഇടിക്കുന്നതിന് എതിരെ നിലപാട് സ്വീകരിച്ചിരുന്നു. അടൂര്‍ എം.എല്‍.എ ഈ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സമരസമിതി നിവേദനം നല്‍കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...