17044 രൂപയുടെ ബില്‍ പിന്‍വലിച്ചു ; പകരം 186 രൂപയുടെ പുതിയ ബില്‍ വൈദ്യുതി പുനസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല:17044 രൂപയുടെ ബില്‍ പിന്‍വലിച്ചു; പകരം 186 രൂപയുടെ പുതിയ ബില്‍ വൈദ്യുതി പുനസ്ഥാപിച്ചു. രണ്ടു മുറി വീട്ടില്‍ രണ്ടു ഫാനും രണ്ട് എല്‍ഇഡി ബള്‍ബും പ്രവര്‍ത്തിപ്പിച്ചതിന് കെഎസ്ഇബി 17044 രൂപയുടെ ബില്‍ നല്‍കുകയും ഇരട്ട മീറ്റര്‍ ഡമ്മി പരീക്ഷണം നടത്തി കുഴപ്പം വീട്ടുകാരുടേതാണെന്ന് സ്ഥാപിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ വെളിപാട് ഉണ്ടായി. കുഴപ്പം ആരുടേതാണെന്ന് പറയുന്നില്ലെങ്കിലും ലൈന്മാന്മാര്‍ എത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു കൊടുത്തു. 17044 രൂപയുടെ ബില്‍ പിന്‍വലിച്ചു. പകരം 186 രൂപയുടെ പുതിയ ബില്‍ നല്‍കുകയും ചെയ്തു.ഇത് സെക്ഷന്‍ ഓഫീസില്‍ എത്തി അടയ്ക്കാമെന്ന് വീട്ടുകാരന്‍ അറിയിച്ചെങ്കിലും വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വരുമ്‌ബോള്‍ നല്‍കിയാല്‍ മതിയെന്നൊരു സൗമനസ്യവും കാട്ടി. പക്ഷേ, എന്താണ് ശരിക്കും സംഭവിച്ചതെന്ന് പറയാന്‍ കെഎസ്ഇബി അധികൃതര്‍ തയാറല്ല.

പെരിങ്ങര പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ആലഞ്ചേരില്‍ വീട്ടില്‍ വിജയന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ കെഎസ്ഇബി മണിപ്പുഴ സെക്ഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി പുനഃസ്ഥാപിച്ച് നല്‍കിയത്. പ്രതിമാസം 500 രൂപയില്‍ താഴെ മാത്രം ബില്ല് ലഭിച്ചിരുന്ന കൂലിപ്പണിക്കാരനായ വിജയന് രണ്ടാഴ്ച മുമ്ബാണ് 17044 രൂപയുടെ ബില്ല് മൊബൈല്‍ മുഖേന ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് വിജയന്‍ കാവുംഭാഗത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ പരാതി നല്‍കി. അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നല്‍കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.

വീട് പരിശോധിച്ച ഇലക്ട്രീഷ്യന്‍ വയറിങ് തകരാറുകള്‍ ഇല്ലെന്ന് അറിയിച്ചു. തുടര്‍ന്ന് മീറ്ററിന്റെ ഫോട്ടോയെടുത്ത് വിജയന്‍ വീണ്ടും കെഎസ്ഇബി ഓഫീസില്‍ എത്തി. രണ്ട് ദിവസങ്ങള്‍ക്കകം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി നിലവിലുള്ളതിന് പുറമേ മറ്റൊരു മീറ്റര്‍ കൂടി സ്ഥാപിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥര്‍ പഴയ മീറ്ററിന് തകരാറില്ല എന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റര്‍ തിരികെ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഒമ്ബതു മണിയോടെ രണ്ട് ലൈന്മാന്മാര്‍ എത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത്.

ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളും 80 വയസോളം പ്രായമുള്ള ഹൃദ്രോഗിയായ മാതാവും വീട്ടില്‍ ഉണ്ടെന്നും തന്റേതല്ലാത്ത കാരണത്താല്‍ ലഭിച്ച അമിത ബില്ലിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കരുതെന്നും ഉദ്യോഗസ്ഥരോട് വിജയന്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ചെവി ക്കൊള്ളാതെ ലൈന്‍ മാന്‍ കണക്ഷന്‍ വിച്ഛേദിക്കുകയായിരുന്നു. ഇതാണ് പുനഃസ്ഥാപിച്ചത്. വിജയന്റെ വീട്ടിലെ വൈദ്യുത കണക്ഷന്‍ സംബന്ധിച്ച മഹസര്‍ റിപ്പോര്‍ട്ട് തയാറാക്കി വൈദ്യുതി വകുപ്പിന് നല്‍കി അമിതമായി വന്ന ബില്‍ തുക ക്യാന്‍സല്‍ ആക്കി നല്‍കുന്നതിന് ഉള്ള നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വയറിങ്ങിലും മീറ്ററിലും തകരാര്‍ കാണാത്ത സ്ഥിതിക്ക് മീറ്റര്‍ റീഡിങ്ങില്‍ വന്ന പിഴവാകാം ഉയര്‍ന്ന ബില്‍ തുക വരാന്‍ കാരണം. ഇത് കണ്ടു പിടിച്ച് തിരുത്തിയാണ് ബില്‍ തുക കുറവ് ചെയ്തത് എന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നതിൽ നിയന്ത്രണമേർപ്പെടുത്തി

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...

അതിക്രൂര കൊലപാതകം ; അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
അസം: അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈലകണ്ടി ജില്ലയിലാണ്...

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...