കാര്‍ തടഞ്ഞ് 1.89 കോടി രൂപ തട്ടിയെടുത്ത സംഭവം ; പ്രതിയെ തേടി ആന്ധ്ര പോലീസ് തിരുവല്ലയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ ഹൈവേയില്‍വച്ച് 7ന് കാര്‍ തടഞ്ഞ് 1.89 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തിരഞ്ഞ് ആന്ധ്രാ പൊലീസ് തിരുവല്ലയിലെത്തി. കേസിലെ അഞ്ചാം പ്രതി തുകലശേരി കോട്ടാലി സ്വദേശി റോഷന്‍ വര്‍ഗീസിനെ (28) ആന്ധ്രാ പൊലീസ് തിരിച്ചറിഞ്ഞു. നിലവില്‍ തിരുവല്ല പൊലീസ് കസ്റ്റഡിയിലാണ് റോഷനുള്ളത്. ഹൈവേ കവര്‍ച്ച നടത്തിയത് റോഷന്‍ ഉള്‍പ്പെട്ട 10 അംഗ മലയാളി സംഘമാണെന്ന് ആന്ധ്രാ പൊലീസ് പറഞ്ഞു.

ഈ കേസില്‍ നാലുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇനി കോടതി മുഖാന്തരം ആന്ധ്രാ പൊലീസ് റോഷനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ചൊവ്വാഴ്ച രാത്രി തിരുവല്ലയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയിലാവുകയും തുടര്‍ന്ന് തിരുവല്ല പൊലീസ് കസ്റ്റഡിയിലുമാണ് റോഷനുള്ളത്. റോഷന്റെ എതിര്‍സംഘമായ പ്രവീണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ചൊവ്വാഴ്ച രാത്രി റോഷന്റെ വീട്ടില്‍ കയറി അക്രമം നടത്തിയിരുന്നു.

സംഭവത്തില്‍ പ്രവീണും റോഷനും പരുക്കേറ്റിരുന്നു. പ്രവീണും വേങ്ങല്‍ സ്വദേശി ലാലു രാജുവും തിരുവല്ല പൊലീസ് പിടിയിലായിട്ടുണ്ട്. പ്രവീണിന്റെ സംഘത്തില്‍പെട്ട കോട്ടാലി സ്വദേശി ലിബു രാജേന്ദ്രന്‍, തിരുവന്‍വണ്ടൂര്‍ സ്വദേശി സുദീഷ് എന്നിവര്‍ ഒളിവിലാണ്. റോഷന്റെ സംഘത്തില്‍പെട്ട 2 പേരെയും പിടികൂടാനുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...