ഏതു തമ്പുരാന്‍ വിചാരിച്ചാലും ജീവനക്കാരെ ശത്രുവായി കണ്ട് സ്ഥാപനം നന്നാക്കാനാകില്ല ; കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ ആനത്തലവട്ടം ആനന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. ഏതു തമ്പുരാന്‍ വിചാരിച്ചാലും ജീവനക്കാരെ ശത്രുവായി കണ്ട് സ്ഥാപനം നന്നാക്കാനാകില്ലെന്നും അടിമകളാക്കി ഭരിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തിയ വൈദ്യുതി ഭവന്‍ വളയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേതാക്കളുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈദ്യുതി ഭവന്‍ വളയല്‍ സമരം നടത്തിയത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ വൈദ്യുതിഭവനില്‍ കടക്കുന്നത് പോലീസ് തടഞ്ഞു. തുടര്‍ന്ന് വൈദ്യുതി ഭവന് പുറത്ത് സമരം നടത്തി. ജോലിക്കെത്തിയവരെ അകത്തു പ്രവേശിക്കാന്‍ അനുവദിച്ചു. സമരം ഘടകകക്ഷികള്‍ക്കും മന്ത്രിമാര്‍ക്കും എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. അടിമകളാക്കി ഭരിക്കുന്ന കാലം കഴിഞ്ഞുവെന്നും ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലം മാറ്റിയാല്‍ നിങ്ങള്‍ ഭരണം സ്തംഭിപ്പിക്കില്ലേയെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു.

അതിനിടെ വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍ സമരത്തിന് പിന്തുണയുമായി എത്തി. സമരത്തിന് ബോര്‍ഡ് മാനേജ്‌മെന്റ് അനുമതി നിഷേധിച്ചിരുന്നു. സമരത്തില്‍ പങ്കെടുത്താല്‍ അച്ചടക്ക നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അസോസിയേഷന്‍ നേതാക്കള്‍ ഈ മുന്നറിയിപ്പ് തള്ളി. ഇതിനിടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് വൈദ്യുതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈദ്യുതി ഭവന് മുന്നില്‍ നടത്തിവരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാനാണ് നീക്കം. 16 മുതല്‍ അനിശ്ചിതകാല സമരവും ചട്ടപ്പടി സമരവും തുടങ്ങും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...