പാലക്കാട് : കെഎസ്ഇ ബിയിലെ വിവാദമായ തര്‍ക്കത്തില്‍ സിപിഎം ഇടപെടുന്നു. സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ ബാലന്‍ ഇന്ന് നിലവിലെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാലക്കാട് വെച്ചാണ് ചര്‍ച്ച. സിഐടിയു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ.കെ ബാലന്‍ ചര്‍ച്ച നടത്തുന്നത്.
ജീവനക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി സമ്മേളന വേദിയില്‍ വെച്ച് എ.കെ ബാലന്‍ പ്രതികരിച്ചിരുന്നു. അനുഭവം കൊണ്ടാണ് താനിത് പറയുന്നതെന്നും കെഎസ്ഇബിയിലെ പ്രശ്നങ്ങളില്‍ പരമാവധി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ എ.കെ ബാലന്‍ മന്ത്രിയുമായി സംസാരിച്ചിരുന്നു. തുടര്‍ ചര്‍ച്ചയാണ് ഇന്ന് പാലക്കാട് നിശ്ചയിച്ചിരിക്കുന്നത്.






























