ചെങ്ങന്നൂര്‍ : ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരുടെ പ്രമോഷന്‍ ഉടന്‍ നടത്തുക. മുടങ്ങിക്കിടക്കുന്ന ആശ്രിതനിയമനം ഉടന്‍ നല്‍കുക വൈദ്യുതി ബോര്‍ഡിനും ജീവനക്കാര്‍ക്കും എതിരെയുള്ള വ്യാജപ്രചരണങ്ങള്‍ തള്ളിക്കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ഡിവിഷന്‍ ആഫീസിന് മുന്‍പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് മനോജ് എം.കെ ഉദ്ഘാടനം ചെയ്തു. വര്‍ക്കേഴ്സ് അസോസിയേഷന്‍ ഡിവിഷന്‍ പ്രസിഡന്റ് സജി കുമാര്‍.ബി അധ്യക്ഷനായ യോഗത്തില്‍ ലിബി.എസ്, റജി മോഹന്‍, വി.എസ് ശശിധരന്‍, ശ്രീഘോഷ്, സി.എന്‍ സുശീലന്‍, രാജി ആര്‍ ശേഖർ എന്നിവർ സംസാരിച്ചു.
കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ ചെങ്ങന്നൂര്‍ ഡിവിഷന്‍ ആഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണനടത്തി
- Advertisment -
Recent News
- Advertisment -
Advertisment