Friday, April 26, 2024 4:39 am

റേ​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് ക്യാം​പ​സി​ല്‍ യാ​ത്ര​യ​യ​പ്പ് ദി​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ റേ​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ ന​ട​ക്കാ​വ് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ കാ​റു​ക​ളും ബൈ​ക്കു​ക​ളു​മാ​യി സ്കൂ​ളി​ലെ​ത്തി റേ​സിം​ഗ് ന​ട​ത്തി​യ​ത്. റേ​സിം​ഗി​നി​ടെ കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ല്‍ വ​ന്ന കാ​റി​ടി​ച്ച്‌ ബൈ​ക്കി​നെ ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, മു​ക്കം ക​ല്ല​ന്‍​തോ​ട് എം​ഇ​എ​സ് കോ​ളേ​ജി​ലും ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ അ​തി​രു​ക​ട​ന്നു. ജെ​സി​ബി അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍ ആ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ഘോ​ഷം. സം​ഭ​വ​ത്തി​ല്‍ പ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് കേ​സെ​ടു​ത്തി​രു​ന്നു. ജെ​സി​ബി അ​ട​ക്ക​മു​ള്ള ഒ​മ്പ​ത് വാ​ഹ​ന​ങ്ങ​ളും ക​സ്‌​റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്‌​ച​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് കോ​ഴി​ക്കോ​ട് ആ​ര്‍​ടി​ഒ പി.​ആ​ര്‍ സു​മേ​ഷ് പ​റ​ഞ്ഞു. അ​തി​രു​വി​ട്ട ആ​ഘോ​ഷം സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് ന​ട​ന്നി​ട്ടും അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ടി​ല്ല. ത​ല​നാ​രി​ഴ​യ്‌​ക്കാ​ണ് വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യ​തെ​ന്നും ആ​ര്‍​ടി​ഒ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ സ്‌​ഥാ​പ​ന​ത്തി​ന് അ​ക​ത്ത് ഇ​ത്ത​രം അ​തി​രു​വി​ട്ട ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​നി​യെ​ങ്കി​ലും ക​ര്‍​ശ​ന​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കോ​ഴി​ക്കോ​ട് ആ​ര്‍​ടി​ഒ ആ​വ​ശ്യ​പ്പെ​ട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...