കൊച്ചി: കൊച്ചി നഗരസഭയുടെ മേഖലാ ഓഫീസിൻ്റെ ഫ്യൂസ് കെഎസ്ഇബി ഊരി. ഫോർട്ട്കൊച്ചിയിലെ കൊച്ചി കോർപറേഷൻ ഓഫീസിൻ്റെ ഫ്യൂസാണ് ഊരിയത്. കൊടും ചൂടും ഉഷ്ണ തരംഗ സാധ്യതകളും നേരിടുന്നതിനിടെയാണ് ജീവനക്കാരെ പെരുവഴിയിലാക്കി കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് ഊരിയതോടെ കോർപറേഷൻ ഓഫീസിൽ ഫാൻ പോലും ഇടാൻ സാധിക്കാത്ത സ്ഥിതിയായി. രണ്ട് ലക്ഷം രൂപയോളം വൈദ്യുതി ബില്ല് കുടിശികയുള്ളതാണ് ഫ്യൂസ് ഊരാൻ കാരണം. പണമടച്ച് വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയതായി കൊച്ചി കോർപറേഷൻ അറിയിച്ചു. പണമില്ലാത്തതല്ല ബില്ല് അടക്കാതിരിക്കാൻ കാരണമെന്നും സാങ്കേതിക തടസങ്ങളെ തുടർന്ന് വൈകിയതാണെന്നും വൈകാതെ പരിഹരിക്കുമെന്നും മേയർ എം അനിൽകുമാർ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.