പു​ര​പ്പു​റ സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ളി​ൽ​ നി​ന്ന്​ പ​ക​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ബാ​ധ്യ​ത​യാ​വു​ന്നു​വെ​ന്ന വാ​ദം ആ​വ​ർ​ത്തി​ച്ച്​ കെ.​എ​സ്.​ഇ.​ബി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പു​ര​പ്പു​റ സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ളി​ൽ​നി​ന്ന്​ പ​ക​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ബാ​ധ്യ​ത​യാ​വു​ന്നു​വെ​ന്ന വാ​ദം ആ​വ​ർ​ത്തി​ച്ച്​ കെ.​എ​സ്.​ഇ.​ബി മാ​നേ​ജ്​​മെ​ന്‍റ്. സി.​എം.​ഡി​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളു​മ​ട​ക്കം പ​​ങ്കെ​ടു​ത്ത ‘വ​ട്ട​മേ​ശ ച​ർ​ച്ച’​യി​ലാ​ണ്​ ​സോ​ളാ​ർ പ്ലാ​ന്‍റു​ക​ൾ മൂ​ലം നേ​രി​ടു​ന്ന ന​ഷ്ടം അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ച​ത്. നെ​റ്റ്​ മീ​റ്റ​റി​ങ്​ ഉ​ൾ​പ്പെ​ടെ സോ​ളാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ല​വി​ലു​ള്ള നി​യ​മം കെ.​എ​സ്.​ഇ.​ബി​യെ എ​ങ്ങി​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന്​ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡ​യ​റ​ക്ട​ർ​മാ​രും എ​ൻ​ജി​നീ​യ​ർ​മാ​രും ച​ർ​ച്ച​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ​കെ.​എ​സ്.​ഇ.​ബി​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യെ​ക്കു​റി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക​ട​ക്കം മ​ന​സ്സി​ലാ​കു​ന്ന​തി​നാ​യി​രു​ന്നു ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ർ​ച്ച.

പ​രി​പാ​ടി​യു​ടെ വീ​ഡി​യോ ‘റൗ​ണ്ട്​ ​ടേ​ബി​ൾ ഡി​സ്​​ക​ഷ​ൻ’ എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം​ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ​യ​ട​ക്കം ​കെ.​എ​സ്.​ഇ.​ബി പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു. 2024-25 വ​ർ​ഷം സോ​ളാ​ർ വൈ​ദ്യു​തി മൂ​ലം 526 കോ​ടി​യു​ടെ അ​ധി​ക ബാ​ധ്യ​ത കെ.​എ​സ്.​ഇ.​ബി​ക്ക്​ സം​ഭ​വി​ച്ച​താ​യി വീ​ഡി​​യോ​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ സോ​ളാ​ർ ഉ​ൽ​പാ​ദ​ക​രു​ടെ ബി​ല്ലി​ങ്​ രീ​തി മൂ​ലം കെ.​എ​സ്.​ഇ.​ബി​ക്കും സാ​ധാ​ര​ണ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കും സം​ഭ​വി​ക്കു​ന്ന ന​ഷ്ടം, പ​ക​ൽ വി​വി​ധ ക​രാ​റു​ക​ൾ വ​ഴി ല​ഭി​​ക്കു​ന്ന വൈ​ദ്യു​തി ​​സ​റ​ണ്ട​ർ ചെ​യ്യു​ന്ന​ത് മൂ​ല​മു​ണ്ടാ​വു​ന്ന ബാ​ധ്യ​ത, വി​ത​ര​ണ ശൃം​ഖ​ല​യി​ൽ ​സോ​ളാ​ർ വൈ​ദ്യു​തി സൃ​ഷ്ടി​ക്കു​ന്ന ലോ​ഡ്​ പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ ഇ​തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...