Wednesday, July 2, 2025 3:01 pm

കെസ്ഇബി സമരം ശക്തമാക്കും ; നാളെ വൈദ്യുതി ഭവന്‍ വളയുമെന്ന് സമരസമിതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ഇബി സമരം ശക്തമാക്കാന്‍ സംയുക്ത സമര സഹായ സമിതിയുടെ തീരുമാനം. നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന്‍ വളയും. മേയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നേതാക്കള്‍ നാളെ വൈദ്യുതി മന്ത്രിയെ കാണും.

വൈദ്യുതി ബോര്‍ഡില്‍ സിപിഐഎം അനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ ഇന്ന് മന്ത്രിതല ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പാലക്കാട് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളതിനാല്‍ ഇതു നടന്നില്ല. സമരം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നാളെ അസോസിയേഷന്‍ നേതാക്കള്‍ വൈദ്യുതി മന്ത്രിയെ കാണും. നാളത്തെ വൈദ്യുതി ഭവന്‍ വളയല്‍ അടക്കമുള്ള സമരപരിപാടികള്‍ ശക്തമാക്കാനാണ് സംയുക്ത സമര സഹായ സമിതിയുടെ തീരുമാനം. മേയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും.

കഴിഞ്ഞ ദിവസം അസോസിയേഷന്‍ നേതാക്കള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സമരം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്. സ്ഥലംമാറ്റം അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് അസോസിയേഷന്‍. വാട്ടര്‍ അതോറിറ്റിയിലെ ഓഫീസര്‍മാരുടെ സംഘടന അടക്കം ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരുവുനായ ഭീതിയില്‍ വടശ്ശേരിക്കര

0
വടശ്ശേരിക്കര : വടശ്ശേരിക്കര ടൗണിലെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ, വ്യാപാര, സർക്കാർ...

ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​ട​നാ​ട്...

മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു

0
ചെന്നൈ: മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു. ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെയാണ്...