യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉത്സവപ്പറമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പക്ഷം പിടിച്ചതിന് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. പാരിപ്പള്ളി എഴിപ്പുറം ലക്ഷം വീട് കോളനിയില്‍ ചിറയില്‍ പുത്തന്‍ വീട്ടില്‍ അജി (33) ആണ് പിടിയിലായത്. പാരിപ്പളളി എഴിപ്പുറം പുതുവിള പുത്തന്‍ വീട്ടില്‍ ഗിരീഷിനാണ് കുത്തേറ്റത്. ഗിരീഷിന്റെ സഹോദരിയുടെ മക്കളും പ്രതികളും തമ്മില്‍ ഗുരുനാഗപ്പന്‍ കാവിലെ ഉത്സവത്തിനിടെ വാക്കേറ്റവും തുടര്‍ന്ന് കൈയ്യാങ്കളിയും നടന്നിരുന്നു. ഇതില്‍ ഇടപെട്ട് യുവാക്കളെ പിടിച്ച്‌ മാറ്റിയ വിരോധമാണ് ആക്രമണത്തിന് കാരണമായത്.

തുടര്‍ന്ന് ക്ഷേത്രത്തിലെ ഉരുള്‍ നേര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ നടത്തി കൊണ്ടിരുന്ന ഗിരീഷിനെ ആട്ടോയിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കല്ല് കൊണ്ട് എറിഞ്ഞ് വീഴ്തി കത്തി കൊണ്ട് വയറ്റില്‍ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗിരീഷ് പാലത്തറയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...