കെ.എസ്.ഇ.ബി സമരം ; മന്ത്രിതല ചര്‍ച്ച നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ ഇടത് അനുകൂല ഓഫീസേഴ്സ് അസോസിയേഷന്റെ സമരവുമായി ബന്ധപ്പെട്ട് നാളെ വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തും. അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ സമരവുമായി ബന്ധപ്പെട്ടുള്ള അച്ചടക്ക നടപടികള്‍ അവസാനിപ്പിക്കുക, മൂന്ന് നേതാക്കളെ സ്ഥലംമാറ്റിയത് റദ്ദാക്കുക, ജീവനക്കാരേയും ഒാഫീസര്‍മാരേയും ബാധിക്കുന്ന കാര്യങ്ങളില്‍ സംഘടനാനേതാക്കളുമായി ചര്‍ച്ച നടത്തുക, ചെയര്‍മാന്റെ ഏകപക്ഷീയമായ ഭരണശൈലി മാറ്റുക തുടങ്ങിയവയാണ് സംഘടന ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

ഇതുസംബന്ധിച്ച്‌ ശനിയാഴ്ച എറണാകുളത്ത് മന്ത്രിയുമായി അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. പ്രശ്ന പരിഹാരത്തിന് ഏകദേശ ധാരണയുമുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ നേതാക്കള്‍ അച്ചടക്ക നടപടികളുമായി സഹകരിക്കുകയും കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുകയും ചെയ്തിരുന്നു. സ്ഥലംമാറ്റം അംഗീകരിച്ച്‌ പുതിയ സ്ഥലത്ത് ജോലിക്ക് പ്രവേശിച്ചു. സമരം തത്കാലം നിര്‍ത്തിവെയ്ക്കാനും ധാരണയായി. നാളത്തെ യോഗത്തിനുശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...