പി ടിയുടെ കല്ലറയ്ക്കു മുന്നില്‍ മൗനമായി പ്രാര്‍ത്ഥിച്ച്  അനുഗ്രഹം വാങ്ങി ഉമാ തോമസ് പ്രചരണത്തിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുടുംബക്കല്ലറയിലെത്തി പ്രാര്‍ത്ഥന നടത്തി ഉമാ തോമസ് പ്രചരണത്തിലേയ്ക്ക്‌. ഇടുക്കി ഉപ്പുതോട്ടിലെ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ ശാന്തമായി ഉറങ്ങുന്ന പി ടിയുടെ കല്ലറയ്ക്കു മുന്നില്‍ മൗനമായി പ്രാര്‍ത്ഥിച്ച്  അനുഗ്രഹം വാങ്ങിയാണ്  തുടക്കം കുറിച്ചത്. ആത്മവിശ്വാസം തന്നെയാകും ഉമ തോമസിന് തൃക്കാക്കരയിലെ പോരാട്ടത്തിന്റെ  കൈമുതല്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ ഉമ മക്കള്‍ക്കൊപ്പം പിടിയുടെ ജന്മനാടായ ഉപ്പുതോട്ടിലേക്ക് പോയിരുന്നു.

ബന്ധുക്കള്‍ക്കൊപ്പം ഇന്ന് പുലര്‍ച്ചെ ഉപ്പുതോട് സെന്റ്  ജോസഫ്സ് പള്ളിയില്‍ എത്തി. അമ്മയ്ക്കൊപ്പം പിടിയുടെ ചിതാഭസ്മം അടക്കം ചെയ്ത പുതിയാപറമ്പില്‍ കുടുംബക്കല്ലറയ്ക്ക് മുന്നില്‍ ഉമയുടെ പ്രാര്‍ത്ഥന. തുടര്‍ന്ന് പള്ളിയിലേക്ക്. പള്ളിയില്‍ കുര്‍ബാനയില്‍ പങ്കുകൊണ്ടു. തുടര്‍ന്ന് വീണ്ടും പിടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥന. ഒപ്പീസ് അടക്കമുള്ള പ്രാര്‍ത്ഥന കഴിഞ്ഞാണ് ഉമ പളളിയില്‍ നിന്നും മടങ്ങിയത്.

നേരത്തെ പള്ളിയിലെത്തിയപ്പോഴും മാധ്യമങ്ങള്‍ക്ക് ഉമയോട് ചോദിക്കാനുണ്ടായിരുന്നത് കെ വി തോമസ് അടക്കമുള്ളവര്‍ നടത്തുന്ന വെല്ലുവിളിയെക്കുറിച്ച്‌ തന്നെ. ആരെയും നോവിക്കാതെ ഉമയുടെ തന്ത്രപരമായ മറുപടിയും മാധ്യമങ്ങള്‍ക്ക് കിട്ടി. ഇന്നു മുതല്‍ പ്രചാരണ രംഗത്ത് സജീവമാകാനാണ് യു ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലം യു ഡി എഫ് കണ്‍വന്‍ഷനും ഇന്നു നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...