കെ.വി തോമസിന്റേയും കുടുംബത്തിന്റേയും പിന്തുണ തനിക്ക് ഉണ്ടാകുമെന്ന് ഉമ തോമസ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെ.വി.തോമസ് കോണ്‍ഗ്രസ് അംഗത്വം പുതുക്കിയത് സ്ഥിരീകരിച്ച്‌ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കെ.വി.തോമസടക്കം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ രംഗത്തുണ്ടാകും. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ അസ്വാരസ്യങ്ങളില്ലാതെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമുണ്ടാകുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ഹൈക്കമാന്‍ഡിന്റെ അച്ചടക്ക നടപടികള്‍ക്കു പിന്നാലെ ഈ മാസം രണ്ടിനാണ് കെ.വി തോമസ് അംഗത്വം പുതുക്കിയത്.

അതേസമയം കെ.വി തോമസിന്റേയും കുടുംബത്തിന്റേയും പിന്തുണ തനിക്ക് ഉണ്ടാകുമെന്ന് തൃക്കാക്കര ഉപതെരഞ്ഞടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമാ തോമസ്. കെ.വി തോമസിനെ ഫോണില്‍ വിളിച്ചിരുന്നെന്നും തനിക്കെതിരെ അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ലെന്നും ഉമാ തോമസ് പറഞ്ഞു. സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ പ്രചരണം കൊഴുപ്പിച്ച്‌ തൃക്കാക്കരയിലെ യു.ഡി.എഫ്.സ്ഥാനാര്‍ഥി ഉമ തോമസ്. ഭവന സന്ദര്‍ശനവും കുടുംബയോഗവുമായിരുന്നു ആദ്യ പരിപാടികള്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതുമുതല്‍ ആവേശത്തിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍. പി.ടിയെ സ്‌നേഹിക്കുന്നവര്‍ തനിക്കൊപ്പമുണ്ടാകുമെന്നും പി.ടിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ എതിര്‍ സ്വരങ്ങള്‍ ഇല്ലാതാകുമെന്നും ഉമ തോമസ് പറഞ്ഞു. ഭവന സന്ദര്‍ശനവും കുടുംബയോഗവുമായി ആദ്യദിനം തന്നെ സജീവമായിരുന്നു യു.ഡി.എഫ്. ക്യാമ്പ്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എം.പി.മാരായ ഹൈബി ഈഡന്‍, ജെബി മേത്തര്‍, ടി.ജെ വിനോദ് എം.എല്‍.എ, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തുടങ്ങി നേതാക്കളും പ്രവര്‍ത്തകരും പ്രചരണ പരിപാടികളില്‍ സജീവമായി. മണ്ഡലം ബൂത്ത് വാര്‍ഡ് തല കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ച്‌ വരും ദിനങ്ങളില്‍ പ്രചരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫ് നേതൃത്വം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...

തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവുമായി കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്

0
തൃശൂർ: തൃശൂരിലെ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവുമായി...