തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ ചര്‍ച്ചയാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എം.എ​ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ ചര്‍ച്ചയാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സി.പി.എം പി.ബി അംഗം എം.എ​ ബേബി. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസിന് സഹതാപ വോട്ടുകള്‍ ലഭിക്കില്ല. കെ.വി തോമസിന്റെ നിലപാട് തൃക്കാക്കരയില്‍ ചലനങ്ങളുണ്ടാക്കും. വികസന രാഷ്ട്രീയം പറയാന്‍ പ്രാപ്തനായ സ്ഥാനാര്‍ഥിയെ തൃക്കാക്കരയില്‍ അവതരിപ്പിക്കുമെന്നും ബേബി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി സി.പി.എം ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരാനിരിക്കെയാണ് ബേബിയുടെ പ്രസ്താവന.

പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന സൂചനകളാണ് സി.പി.എം നല്‍കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജിനേയും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനേയുമാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഒറ്റപേര് മാത്രമേ ചര്‍ച്ച ചെയ്തുള്ളുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...

പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കി ; ഗതാഗത നിയമ ലംഘനത്തിന് പിഴയടക്കാൻ കഴിയാതെ വാഹന...

0
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട 'ഇ- ചെലാൻ' പോർട്ടൽ തകരാറിലായത്...

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ

0
തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ...

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...