തിരുവല്ല സബ് സ്റ്റേഷനിലൂടെ 45000 ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജനങ്ങളുടെ ജീവിതത്തിന് കൂടുതല്‍ വെളിച്ചം പകരുവാനും ഗുണമേന്മ വര്‍ധിപ്പിക്കാനും തിരുവല്ല 110 കെ.വി സബ്സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവല്ല 110 കെ.വി സബ്സ്റ്റേഷന്‍ ഉള്‍പ്പെടെ 10 വൈദ്യുത പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ഉദ്ഘാടനം ചെയ്ത പദ്ധതികളിലൂടെ വൈദ്യുതി മേഖലയുടെ കാര്യക്ഷമത വലിയതോതില്‍ ഉയരും. ഈ സര്‍ക്കാരിന്റെ കാലയളവില്‍ വൈദ്യുതി മേഖല ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടാക്കി. സമ്പൂര്‍ണ്ണ വൈദ്യുതികരണം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ വാഗ്ദാനം പാലിക്കാനായി. കേരളം 2017 മേയ് 29ന് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണവൈദ്യുതികൃത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. ലോഡ് ഷെഡിംഗും പവര്‍ക്കെട്ടും ഇല്ലാതെ വൈദ്യുതി വിതരണം ചെയ്യുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടു. മുടങ്ങിക്കിടന്ന ഇടമണ്‍-കൊച്ചി 400 കെ.വി പവര്‍ഹൈവേ യഥാര്‍ഥ്യമാക്കി. ഇതോടെ കൂടംകുളത്തുനിന്നുള്ള വൈദ്യുതി പ്രസരണനഷ്ടം കുറച്ച് എത്തിക്കുവാന്‍ കഴിയുന്നു. തമിഴ്‌നാട്ടിലെ പുകലൂര്‍ നിന്ന് തൃശൂരിലേക്ക് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന എച്ച്‌വിഡിസി ലൈനും അതിന്റെ ഭാഗമായി  തൃശൂരില്‍ നിര്‍മ്മിക്കുന്ന സബ് സ്‌റ്റേഷനും പൂര്‍ത്തിയായിവരുന്നു. പലവിധ എതിര്‍പ്പുകളാല്‍ മുടങ്ങിയ ഈ പദ്ധതിയും യഥാര്‍ഥ്യമാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ എല്ലാ മേഖലകളേയും അന്തര്‍ സംസ്ഥാന പ്രസരണ ശൃംഖലകളുടെ ഭാഗമാക്കി മാറ്റുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ച തിരുവല്ല 110 കെ.വി സബ്സ്റ്റേഷന്റെ പ്രയോജനം ലഭിക്കുന്നത് 45000 ഉപയോക്താക്കള്‍ക്കാണ്. തിരുവല്ല 66 കെ.വി. സബ് സ്റ്റേഷന്‍ 110 കെ.വി. സബ് സ്റ്റേഷനായി ഉയര്‍ത്തുന്നതിനായി 2.95 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തികരിച്ചത്. ഈ പദ്ധതിയിലൂടെ തിരുവല്ല സബ് സ്റ്റേഷന് കീഴില്‍ വരുന്ന തിരുവല്ല നഗരസഭ, കവിയൂര്‍, തോട്ടഭാഗം, മണിപ്പുഴ, നിരണം, ഇരവിപേരൂര്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ള 45000ത്തോളം ഉപഭോക്താള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി ആവശ്യാനുസരണം തടസം കൂടാതെ ലഭിക്കും. നിലവില്‍ മഞ്ഞാടിക്കു സമീപത്തുകൂടി കടന്നുപോകുന്ന മല്ലപ്പള്ളി – ചെങ്ങന്നൂര്‍ 110 കെ.വി. ലൈനില്‍ നിന്നും 415 മീറ്റര്‍ 110 കെ.വി. ഭൂഗര്‍ഭ കേബിള്‍ എച്ച്ഡിഡി( ഹോറിസോണ്ടല്‍ ഡയറക്ട് ഡ്രില്ലിംഗ് മെതേഡ്) ഉപയോഗിച്ച് കോഴഞ്ചേരി-തിരുവല്ല റോഡിലൂടെ തിരുവല്ല സബ് സ്റ്റേഷനില്‍ എത്തും. ഇവിടെ എത്തുന്ന വൈദ്യുതി അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് തിരുവല്ല സബ്‌സ്റ്റേഷനെ 110 കെ.വി. നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...