പൊന്മുടിയില്‍ കെ.എസ്.ഇ.ബി ഭൂമിയില്‍ സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പൊന്മുടിയില്‍ കെ.എസ്.ഇ.ബി ഭൂമിയില്‍ സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. രാജാക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുന്‍ വൈദ്യുതിമന്ത്രി എം.എം മണിയുടെ മരുമകനുമായ വി.എ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വേ സംഘത്തെ തടഞ്ഞത്. കെ.എസ്.ഇ.ബിയുടെ പൊന്മുടി ഡാമിന് സമീപമുള്ള 21 ഏക്കര്‍ ഭൂമിയാണ് ഹൈഡല്‍ ടൂറിസം പദ്ധതിക്ക് രാജക്കാട് സര്‍വീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നല്‍കിയത്. ഭൂമി നല്‍കിയതില്‍ ആരോപണം ഉയര്‍ന്നതോടെയാണ് ഉടുമ്പഞ്ചോല തഹസീല്‍ദാരുടെ നിര്‍ദേശപ്രകാരം മൂന്ന് സര്‍വേയര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം സര്‍വേയ്ക്ക് എത്തിയത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരില്ലാതെ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്നാണ് വി.എ കുഞ്ഞുമോന്‍ അടക്കമുള്ളവരുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...