35000 രൂപ ബില്ലിന് പകരം 2000 മാത്രം ; കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: മീറ്റര്‍ റീഡിങ്ങില്‍ കൃത്രിമം കാട്ടി കെഎസ്ഇബിക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ കരാര്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വര്‍ഷത്തോളം വളരെക്കുറച്ചു കാണിച്ച് കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. കുറ്റം സമ്മതിച്ച കരിമണ്ണൂര്‍ സ്വദേശിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തൊടുപുഴ സെക്ഷന്‍-1 ഓഫീസിന് കീഴിലെ സീനിയര്‍ സൂപ്രണ്ടിനെയും സീനിയര്‍ അസിസ്റ്റന്റിനെയും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.

തൊടുപുഴ സെക്ഷനിലെ മീറ്റര്‍ റീഡര്‍മാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. ഈ മാസം പുതിയ ജീവനക്കാരന്‍ റീഡിംഗ് എടുത്തപ്പോള്‍ പ്രകടമായ മാറ്റം കണ്ടെത്തി. ശരാശരി 2,000 രൂപ വന്നിരുന്ന വീട്ടില്‍ 35,000 രൂപ വരെയായി ബില്‍ കുത്തനെ ഉയര്‍ന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളാണിവര്‍. പരാതി ഉയര്‍ന്നതോടെ ഇതിന് മുമ്പ് റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ബില്‍ തുക കുറച്ചു നല്‍കി ഇയാള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നുള്‍പ്പെടെ വിജിലന്‍സ് അന്വേഷണത്തിലേ വ്യക്തമാകൂ. കെഎസ്ഇ.ബി ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടോയെന്നും അന്വേഷിക്കും. മീറ്ററുകള്‍ കെഎസ്ഇബിയുടെ പ്രത്യേക സ്‌ക്വാഡ് പരിശോധിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...