തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂൺ 29 ന് നൽകിയ നിർദ്ദേശപ്രകാരം സോളാർ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി ബിൽ ചെയ്യപ്പെട്ടിട്ടുള്ള പ്രതിമാസ ഉപയോഗത്തിന് ആനുപാതികമായി കണക്കാക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു. എന്നാൽ, സെക്യൂരിറ്റി ഡെപ്പോസിറ്റ് കണക്കാക്കുമ്പോൾ ഫിക്സഡ്ചാർജ് കണക്കാക്കാൻ ആകെ പ്രതിമാസ വൈദ്യുതി ഉപയോഗമാണ് പരിഗണിക്കേണ്ടത് എന്ന നിർദ്ദേശവും റെഗുലേറ്ററി കമ്മീഷൻ നൽകിയിട്ടുണ്ട്. ഇതിനകം അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് നോട്ടീസ് ലഭിച്ചിട്ടുള്ള സോളാർ ഉപഭോക്താക്കൾക്ക് ആയത് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകാരം പുന:പരിശോധിച്ച് പുതിയ നോട്ടീസ് നൽകും. തുക ഇതിനകം ഒടുക്കിയവർക്ക് തിരികെ നൽകുകയോ തുടർന്നുള്ള ബില്ലുകളിൽ കുറവുചെയ്ത് നൽകുകയോ ചെയ്യും. ഇതിനുള്ള നിർദ്ദേശം കെ എസ് ഇ ബി, സെക്ഷൻ ഓഫീസുകൾക്ക് നൽകുന്നതായിരിക്കും. ഇതിനകം നോട്ടീസ് കിട്ടിയിട്ടുള്ള സോളാർ ഉപഭോക്താക്കളെ, കണക്കുകൾ പുന:പരിശോധിച്ച് പുതിയ നോട്ടീസ് നൽകുന്നതുവരെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കാത്തതിന്റെ പേരിലുള്ള വൈദ്യുതി വിച്ഛേദനത്തിൽ നിന്നും ഒഴിവാക്കുമെന്നും കെ എസ് ഇ ബി അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























