എറണാകുളം കോലഞ്ചേരിയിൽ ജലസേചന പദ്ധതിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി ; ജലസേചനം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ ചെറുകിട ജലസേചന പദ്ധതിയുടെ പമ്പ് ഹൗസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതി ബില്ലിലെ പിഴകുടിശ്ശിക അടയ്ക്കാത്തതിനാലാണ് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്. വൈദ്യുതി മുടങ്ങിയതോടെ ഐക്കരനാട്-പുത്തൃക്ക പ്രദേശത്ത് ജലസേചനം മുടങ്ങി. മുവാറ്റുപുഴയാറിന് തീരത്ത് പൂത്തൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളിയില്‍ സ്ഥാപിചിരിക്കുന്ന ചെറുകിട ജലസേചന പദ്ധതിയുടെ ഫ്യൂസാണ് കെ.എസ്.ബി ഊരിയത്.

മഴക്കാലത്ത് പുഴയില്‍ വെള്ളം കയറുമ്പോള്‍ മുന്‍കരുതലായി മോട്ടോറുകള്‍ ഉയര്‍ത്തി വയ്ക്കും. ഇത് തിരികെ സ്ഥാപിക്കാനായി ചെന്നപ്പോഴാണ് ഫ്യൂസ് ഊരിയ വിവരം പമ്പിംഗ് ജീവനക്കാരന്‍ അറിയുന്നത്. വൈദ്യുതി മുടങ്ങി പമ്പിംഗ് നിലച്ചത്തോടെ ഐക്കരനാട്-പുത്തൃക്ക പ്രദേശം വരണ്ട അവസ്ഥയിലാണ്. ജലസേചനം മുടങ്ങിയതോടെ പ്രദേശത്തെ കര്‍ഷകരും പ്രതിസന്ധിയിലായി. പമ്പിംഗ് സ്റ്റേഷനിലെ മൂന്ന് മോട്ടോറുകള്‍ തുടര്‍ച്ചയായി 20 മണിക്കൂറെങ്കിലും പ്രവര്‍ത്തിപ്പിച്ചാലേ വെള്ളം എല്ലായിടത്തും എത്തൂ. ചെറിയ കനാല്‍ വഴിയാണ് ഓരോ പ്രദേശത്തും വെള്ളമെത്തിക്കുന്നത്. കെ.എസ്.ഇ.ബിയുടെ നടപടയില്‍ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

കൈപമംഗലം വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി

0
തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...

പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

0
ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച്...

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....