കോഴിഫാം കർഷകനോട് കെഎസ്ഇബിയുടെ പ്രതികാര നടപടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കോഴിഫാം കർഷകനോട് കെഎസ്ഇബിയുടെ പ്രതികാര നടപടി എന്ന് പരാതി. പ്രതികാര നടപടിയുടെ ഭാഗമായി ചാലക്കുടി കുന്നപ്പള്ളി സ്വദേശി പ്രേംജിത്ത് ലാലിൻ്റെ ഫാമിൻ്റെ വൈദ്യുതിയാണ് വിച്ഛേദിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. റോഡിനോട് ചേർന്ന് പോസ്റ്റിടാഞ്ഞതിനെ തുടർന്ന് പോസ്റ്റിടാൻ എത്തിയ കെഎസ്ഇബി പ്രവർത്തകരെ പ്രേംജിത്ത് തടഞ്ഞിരുന്നു. റോഡിനോട് ചേർന്ന് പോസ്റ്റിടാത്തത് ചോദ്യം ചെയ്തതിനുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് കോഴിഫാമിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള നടപടി എന്നാണ് പ്രേംജിത്തിന്റെ പരാതി. ഏതാനും മാസങ്ങൾക്കു മുമ്പ് ഫാമിലെ ആയിരത്തിലധികം കോഴികളെ തെരുവുനായ ആക്രമിച്ച് കൊന്നിരുന്നു. ഇതോടെ ഫാമിലി ചുറ്റും ഫെൻസിംഗ് ലൈൻ സ്ഥാപിച്ചാണ് കൃഷി ചെയ്തിരുന്നത്. ൻസിംഗിനായി കെഎസ്ഇബിയുടെ വൈദ്യുതി ആദ്യഘട്ടത്തിൽ ഉപയോഗിച്ചിരുന്നെങ്കിലും അധികൃതർ നോട്ടീസ് നൽകിയതോടെ ബന്ധം വിച്ഛേദിച്ചു. പിന്നീട് സോളാർ സ്ഥാപിക്കുന്നതിനുള്ള നടപടിയിലായിരുന്നു.

കോഴികളുടെ സംരക്ഷണത്തിന് രാത്രികാലത്ത് ജീവനക്കാരെ പ്രദേശത്ത് താമസിപ്പിച്ചായിരുന്നു ഫാം മുന്നോട്ടു പോയിരുന്നു. ഇതിനിടയിൽ ഇന്നലെ കെഎസ്ഇബി ജീവനക്കാരുമായി പോസ്റ്റിനെ ചൊല്ലി തർക്കം ഉണ്ടായി. ഇതിൻറെ പ്രതികാരമായി ഇന്ന് വൈദ്യുതി ബന്ധം വിച്ചേദിക്കാൻ എത്തുകയായിരുന്നു എന്നാണ് പ്രേംജിത്തിന്റെ പരാതി. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ വൈദ്യുതി വിച്ഛേദിക്കാതെ ജീവനക്കാർ മടങ്ങി. കഴിഞ്ഞതവണ മീറ്റർ റീഡിങ് എടുക്കാൻ വന്നപ്പോൾ രാത്രികാലങ്ങളിൽ ഫെൻസിങ് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നാണ് കെഎസ്ഇബിയുടെ വാദം. എന്നാൽ കെഎസ്ഇബിയുടേത് പ്രതികാര നടപടിയെന്നാണ് വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവരുടെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...