കോന്നി : കെ.എസ്.കെ.ടി.യു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പെരുനാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട് പോസ്റ്റാഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ജില്ലാ ട്രഷറർ എം.എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു . എസ് .ജ്യോതിഷ് അധ്യക്ഷത വഹിച്ചു . ജില്ലാ കമ്മറ്റിയംഗങ്ങളായ ജയകൃഷ്ണൻ തണ്ണിത്തോട് , എൻ.രജി , പി.ആർ തങ്കപ്പൻ , റോബിൻ കെ തോമസ് , രാധാ പ്രസന്നൻ , കർഷക സംഘം ഏരിയാ സെക്രട്ടറി എൻ.ലാലാജി , പി കെ എസ് ഏരിയാ സെക്രട്ടറി ടി.കെ സോമരാജൻ , സി പി ഐ (എം) ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് , എം .പി പ്രസാദ് , ഉമേഷ് എന്നിവർ സംസാരിച്ചു .
കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ തണ്ണിത്തോട് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി
RECENT NEWS
Advertisment