100 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ; സ​ര്‍​ക്കാ​രി​നോ​ടും കെഎസ്‌ആര്‍ടിസി​യോ​ടും കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കെഎസ്‌ആര്‍ടിസിയി​ല്‍ 100 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന എം​ഡി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. സ​ര്‍​ക്കാ​രി​നോ​ടും കെഎസ്‌ആര്‍ടിസി​യോ​ടും ഹ​ര്‍​ജി​യി​ല്‍ കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി.

ഇക്കാര്യങ്ങള്‍ പൊതുതാത്പര്യഹര്‍ജികളായി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഓഡിറ്റിലെ കണ്ടെത്തലുകള്‍ ഗൗരവമുളളതാണ്. ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പെട്ട എല്ലാ അഴിമതിയും പുറത്തു കൊണ്ട് വരണം. അന്വേഷണമാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കേസ് എടുക്കാന്‍ ഡി ജി പിയ്ക്ക് നിര്‍ദ്ദേശം നല്‍കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ 100 കോ​ടി​യു​ടെ അ​ഴി​മ​തി​ക്ക​ഥ പു​റ​ത്തു​പ​റ​ഞ്ഞ​ത്. മു​ന്‍ അ​ക്കൗ​ണ്ട്സ് മാ​നേ​ജ​ര്‍ ശ്രീ​കു​മാ​റി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞാ​യി​രു​ന്നു ആ​രോ​പ​ണം. എം​ഡി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ഴി​ഞ്ഞ​ത്തെ കെഎസ്‌ആര്‍ടിസി സൂ​പ്പ​ര്‍ വൈ​സ​ര്‍ ജൂ​ഡ് ജോ​സ​ഫ് എ​ന്ന​യാ​ളാ​ണ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ഇ​ത്ത​രം ഹ​ര്‍​ജി​ക​ള്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​ക​ളാ​യി​ട്ടാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​തെ​ന്ന് കോ​ട​തി ഹ​ര്‍​ജി​ക്കാ​ര​നെ ഓ​ര്‍​മി​പ്പി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...