26.6 C
Pathanāmthitta
Sunday, May 8, 2022 10:12 pm

പണിമുടക്ക് തകൃതിയായതോടെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം : പണിമുടക്ക് തകൃതിയായതോടെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി മാനേജ്മെന്റ്. അച്ചടക്ക നടപടികളുടെ ഭാഗമായി കഴിഞ്ഞ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കിയ കെഎസ്‌ആര്‍ടിസി, ഇനി മുതല്‍ 190 ദിവസം ജോലിചെയ്യുന്നവരെ മാത്രമേ ശമ്ബള വര്‍ധദ്ധവിനും സ്ഥാനക്കയറ്റത്തിനുമുള്‍പ്പെടെ പരിഗണിക്കുകയുമുള്ളൂ എന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

മന്ത്രി ആന്റണി രാജു നിര്‍ദ്ദേശിച്ച പ്രകാരമാണ് മാനേജ്മെന്റ് നടപടികള്‍ കൈക്കൊള്ളുന്നത്. സ്ഥാപനത്തിന്റെ അവസ്ഥയും താന്‍ നല്‍കിയ ഉറപ്പും പരിഗണിക്കാതെ പണിമുടക്കിയവരോട് വിട്ടുവീഴ്ചയില്ലെന്നായിരുന്നു സംഭവത്തില്‍ മന്ത്രിയുടെ പ്രതികരണം. അതേസമയം, ശമ്പളം ലഭിക്കാത്ത തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. മുടങ്ങിയിട്ട് മാസങ്ങളായിട്ടും ജോലി ചെയ്തവരുടെ കൂലി പിടിച്ചു വയ്ക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം കെഎസ്‌ആര്‍ടിസിയ്ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular