ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് ഡിസിസി പ്രസിഡ‌ന്റ് എം.ബി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് ഡിസിസി പ്രസിഡ‌ന്റ് എംബി മുരളീധരന്‍. വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ചെത്തിയ ജോ ജോസഫിനൊപ്പമാണ് മുരളീധരന്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, ആരും ശത്രുക്കളല്ലെന്നും ജോ ജോസഫ് തന്റെ സുഹൃത്താണെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായെത്തിയ എം.ബി മുരളീധരന്‍, ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് എത്തിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ഞെട്ടല്‍ പടര്‍ത്തിയിട്ടുണ്ട്.

ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, രൂക്ഷവിമര്‍ശനമാണ് എം.ബി മുരളീധരന്‍ നടത്തിയത്. പി.ടി തോമസിനോട് നന്ദി കാണിക്കാന്‍ ഭാര്യയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കണോയെന്ന് അദ്ദേഹം ചോദിച്ചു. പി.ടി തോമസിന്റെ കുടുംബത്തെ സഹായിക്കുവാന്‍ മറ്റു നിരവധി മാര്‍ഗങ്ങളുണ്ടെന്നും അതിനുവേണ്ടി ഭാര്യയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുകയല്ല വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെ എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും, അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...