വടക്കന്‍ പറവൂരില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു ; നിരവധിപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വടക്കന്‍ പറവൂര്‍-കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷമാണ് അപകടമുണ്ടായത്. ഏറണാകുളത്തുനിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കൊടുങ്ങല്ലൂരുനിന്ന് വടക്കന്‍ പവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

സ്വകാര്യബസില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. നാട്ടുകാരും വടക്കേക്കര പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ക്കും മുന്‍പില്‍ ഇരിക്കുകയായിരുന്ന കണ്ടക്ടര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...