തമിഴ്നാട്ടിൽ തഞ്ചാവൂരിന് സമീപം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഏഴ് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : തമിഴ്നാട്ടിൽ തഞ്ചാവൂരിന് സമീപം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ചങ്ങനാശേരി ഡിപ്പോയിലെ വേളാങ്കണ്ണി സ്വിഫ്റ്റ് ഡീലക്സ് ബസാണ് അപകടത്തിൽ പെട്ടത്. 7 പേർക്കു പരിക്കേറ്റു. ഇവരെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 4.20നു തഞ്ചാവൂരിന് 29 കിലോമീറ്റർ അകലെ പൂണ്ടി എന്ന സ്ഥലത്തായിരുന്നു അപകടം.
വേളാങ്കണ്ണിയിൽനിന്ന് യാത്രക്കാരുമായി ചങ്ങനാശേരിയിലേക്കു പുറപെട്ട ബസും എതിരെയെത്തിയ ലോറിയും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 40 യാത്രക്കാർ ബസിലുണ്ടായിരുന്നു. ബസ് ഡ്രൈവർ ജിമോദ് ജോസഫിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. കണ്ടക്ടർ അഭിജിത്തിനു ഗുരുതരമല്ലാത്ത പരിക്കുണ്ട്. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിൽപെട്ട തമിഴ്നാട് റജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...

സിജെപി വിദ്യാർഥി പ്രതിഷേധം ; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

0
ഡൽഹി : പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ...

നിപ : രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി

0
കോഴിക്കോട് : നിപ ബാധിച്ച് ഗുരുതരാവസ്ഥയായിരുന്ന കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ...

ആസൂത്രണ ബോർഡ് പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച ; വിജിലൻസ് റിപ്പോർട്ട് പിഎസ്‌സി ചെയർമാന്...

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ നടത്തിപ്പിൽ ഗുരുതര...