കെഎസ്‌ആര്‍ടിസി ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റില്‍ 25 ശതമാനം വരെ ഇളവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് എന്നീ സര്‍വ്വീസുകളില്‍ യാത്രാക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റില്‍ 25 ശതമാനം വരെ ഇളവ് വരുത്തുമെന്ന് കെഎസ്‌ആര്‍ടിസി. നവംബര്‍ നാല് മുതല്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ വരും.

കൊവിഡ് പ്രതിസന്ധി കാരണം ദീര്‍ഘദൂര സര്‍വ്വീസുകളില്‍ നിലവില്‍ യാത്രാക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് നടപടി. ഈ സാഹചര്യത്തില്‍ കൂടുതല്‍ യാത്രാക്കാരെ കെഎസ്‌ആര്‍ടിസിയില്‍ ആകര്‍ഷിക്കുന്നതിനും യാത്രാക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നതിനും വേണ്ടി ഡയറക്ടര്‍ ബോര്‍ഡ് യാത്രാനിരക്കില്‍ ഇളവ് നല്‍കാന്‍ അനുവാദം നല്‍കിയിരുന്നു.

ഈ നിരക്ക് കുറയ്ക്കുന്നതോടെ കൊവിഡ് കാലത്ത് ഉണ്ടായ വര്‍ദ്ധനവ് ഇല്ലാതായിരിക്കുകയാണെന്നും കെഎസ്‌ആര്‍ടിസി സിഎംഡിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്തിനുള്ളില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസിയുടെ എല്ലാ സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍ക്കും ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ നിലവിലെ നിരക്കില്‍ 25% ഇളവ് അനുവദിച്ച്‌ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്താന്‍ സിഎംഡി ഉത്തരവിട്ടു. ഇത് യാത്രാക്കാരെ കെഎസ്‌ആര്‍ടിസിയില്‍ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...