സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി ; യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയിൽ സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഐടി ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ പാതിരപ്പള്ളി വടക്കാണ് അപകടം നടന്നത്. കൊച്ചി ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നോക്കുന്ന കിടങ്ങറ മുണ്ടുചിറ വീട്ടിൽ പാർവതി ജഗദീഷാണ് (27) മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിയുമായി മെയ് 20 ന് വിവാഹ നിശ്ചയച്ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ദാരുണമായ അപകടം സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ആറോടെയാണ് അപകടം. കൊച്ചിയിൽ നിന്ന് അവധിക്ക് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

ദേശീയ പാതയിൽ റോഡ് പണി നടക്കുന്ന ഭാഗത്ത് വെച്ച് എതിരെ വന്ന ബസ് പാർവതിയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പാർവ്വതിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ ചികിസയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വെളിയനാട് സർവീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാ മോളുടെയും മകളാണ് പാർവതി. സഹോദരൻ: ജെ.കണ്ണൻ (ദുബായ്).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...