രാ​ത്രിയിൽ ഛർ​ദി​ൽ അ​നു​ഭ​വ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​നി​യെ കെഎസ്​ആർടിസി ബസ്​ ജീവനക്കാർ വ​ഴി​യി​ൽ ഇ​റ​ക്കി വി​ട്ടെന്ന് പ​രാ​തി

For full experience, Download our mobile application:
Get it on Google Play

ക​ഴ​ക്കൂ​ട്ടം: ന​ഴ്സി​ങ്​ വി​ദ്യാ​ർത്ഥി​നി​യോ​ട് കെഎ​സ്ആ​ർ​ടിസി ബ​സ്​ ജീ​വ​ന​ക്കാർ ക്രൂ​ര​ത കാട്ടിയെന്ന്​ ആക്ഷേപം. ബ​സി​ൽ യാ​ത്ര ചെ​യ്യ​വെ ഛർ​ദി​ൽ അ​നു​ഭ​വ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​നി​യെ രാ​ത്രി ഏ​ഴി​ന്​ വ​ഴി​യി​ൽ ഇ​റ​ക്കി ബ​സ് വി​ട്ടു​പോ​യ​ത​യാ​ണ്​ പ​രാ​തി. കോ​ലി​യ​ക്കോ​ട് സ്വ​ദേ​ശി​നി ന​ഴ്സി​ങ്​ വി​ദ്യാ​​ർ​ത്ഥി​​യാ​യ നി​ഖി​ല​യ്ക്കാ​ണ് ഈ ​ദു​ര​നു​ഭ​വം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ വേ​ൾ​ഡ് മാ​ർ​ക്ക​റ്റി​ന് മു​ന്നി​ൽ നി​ന്ന്​ കോ​ലി​യ​ക്കോ​ടേ​യ്ക്ക് ബ​സി​ൽ ക​യ​റി​യ നി​ഖി​ല​യ്ക്ക് ക​ഴ​ക്കൂ​ട്ടം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ച​ർ​ദ്ദി ആ​രം​ഭി​ച്ച​ത്. ബ​സ് വെ​ട്ടു​റോ​ഡ് എ​ത്തി​യ​പ്പോ​ഴേ​ക്കും ബ​സ് നി​ർ​ത്തി വി​ദ്യാ​​ർ​ത്ഥി​​നി​യെ ഇ​റ​ക്കി ഛർ​ദ്ദി​ച്ച ശേ​ഷം ക​യ​റാ​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും ബ​സ് വി​ട്ടു പോ​വു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ലെ ബ​സ്സാ​ണ്.

ക​യ്യി​ൽ പൈ​സ ഇ​ല്ലാ​തെ വി​ഷ​മ​ത്തി​ൽ ആ​യ പെ​ൺ​കു​ട്ടി വി​വ​രം വീ​ട്ടി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് കു​ട്ടി​യു​ടെ ഗൂ​ഗി​ൾ പേ ​ചെ​യ്തു പ​ണം വാ​ങ്ങി​യാ​ണ് പെ​ൺ​കു​ട്ടി യാ​ത്ര തു​ട​ർ​ന്ന​ത്. ബ​സ്സി​നു​ള്ളി​ൽ വ​ച്ച് അ​വ​ശ​ത അ​നു​ഭ​വി​ച്ച പ​ല​രെ​യും തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ​ല​പ്പോ​ഴും മാ​തൃ​ക​യാ​യി​ട്ടു​ള്ള കെഎസ്​ആർടിസി ജീ​വ​ന​ക്കാ​രി​ൽ നി​ന്ന്​ ഇ​ത്ത​രം ദു​രാ​നു​ഭ​വം ഉ​ണ്ടാ​യ​ത് കെഎസ്​ആർടിസി​ക്ക് നാ​ണ​ക്കേ​ടാ​ണ് എ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ത്ഥി​നി ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ ച​ർ​ദ്ദി​ക്കാ​നാ​ണ് ഇ​റ​ങ്ങി​യ​തെ​ന്നു​ള്ള​ത് അ​റി​ഞ്ഞി​ല്ല എ​ന്നും സ്റ്റോ​പ്പ് എ​ത്തി ഇ​റ​ങ്ങി എ​ന്ന് വി​ചാ​രി​ച്ചാ​ണ് ബ​സ് മു​ന്നോ​ട്ടു​പോ​യ​തെ​ന്ന് ഡ്രൈ​വ​ർ സ​ന്തോ​ഷ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി

0
തിരുവനന്തപുരം: പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി രൂപ....

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....