മരുതൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു ; അമ്പത്പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പോത്തൻകോട് : വട്ടപ്പാറ മരുതൂർ വളവിൽ പാലത്തിനു സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകൾ കൂട്ടിയിടിച്ചു. ഇരുബസിലുമുള്ള ഡ്രൈവ‍ർമാർക്കും കണ്ടക്ടർമാർക്കും ഉൾപ്പെടെ 50 പേർക്ക് പരുക്ക്. പുനലൂർ – തിരുവനന്തപുരം ബസിലെ ഡ്രൈവർ ഷിയാസ് മുഹമ്മദ്, കണ്ടക്ടർ ബിജുജോർജ്, തിരുവനന്തപുരം -കോട്ടയം ബസിലെ ഡ്രൈവർ ബാബുപീറ്റർ, കണ്ടക്ടർ എസ്.മിനി, പോലീസ് ട്രെയിനിങ് കോളേജ് ജീവനക്കാരി ഉഷാകുമാരി, അതുൽജോൺ, ബാബു എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്.

ഇന്നലെ രാവിലെ 7.15 ന് ആയിരുന്നു അപകടം. തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസിന്‍റെ ബ്രേക്കിന് തകരാർ സംഭവിച്ചെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട് തെറ്റായ ദിശയിൽ വന്ന ബസ് എതിർദിശയിൽ കോട്ടയത്തേക്കു പോകുകയായിരുന്ന ബസിൽ ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുബസിലെയും യാത്രക്കാർക്ക് കമ്പിയിലും മറ്റും ഇടിച്ച് മുഖത്തും തലയ്ക്കും കൈകാലുകൾക്കുമെല്ലാം പരുക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് എസ്എച്ച്ഒ എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ വട്ടപ്പാറ പോലീസും സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു. പോലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായി 25 പേരെ മെഡിക്കൽകോളജ് ആശുപത്രിയിലും 25 പേരെ അപകടം നടന്ന സ്ഥലത്തിനു സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...