പതിനഞ്ചുകാരി അമ്മയായ സംഭവം ; യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മലമ്പുഴയില്‍ പതിനഞ്ചുകാരി അമ്മയായ സംഭവം യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്താണ് മലമ്പുഴയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് വിശ്വാസമുറപ്പിച്ചിരുന്നത്. വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസം പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി.

ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്താണ് ചൂഷണത്തിന് പിന്നിലെന്ന് തെളിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാരും പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ റിമാന്‍റ്  ചെയ്തു. പോക്‌സോ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയതായും യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...