കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; 15ലധികം പേർക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കുന്നംകുളത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ടേകാലോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിലേക്ക് വരികയായിരുന്ന ബസ് റോഡിലെ ബാരിക്കേഡ് മറികടന്ന് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. ബസ്സുകളുടെ മുൻഭാഗങ്ങൾ തമ്മിലാണ് ഇടിച്ചത്.

അപകടത്തിൽ ബസ്സുകളുടെ ചില്ലുകൾ പൂർണ്ണമായും തകർന്നു. നിയന്ത്രണം വിട്ട ബസ് മറ്റൊരു ബസ്സിലേക്ക് നേരിട്ട് ഇടിച്ചു കയറിയതിനാൽ ഇടിയുടെ ആഘാതം വളരെ കൂടുതലായിരുന്നു. അപകടത്തിൽ പരിക്കേറ്റ 15 പേരിൽ അഞ്ചുപേർക്ക് നിസ്സാര പരിക്കുകളാണുള്ളത്. ബാക്കി 10 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെല​ഗ്രാഫിന്റെ മുൻ എഡിറ്റർ ആർ രാജ​ഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകാത്ത നടപടിയിൽ പ്രതികരിച്ച് പിണറായി...

0
തിരുവനന്തപുരം: മുതി‍ർന്ന മാധ്യമപ്രവർത്തകനും ടെല​ഗ്രാഫിന്റെ മുൻ എഡിറ്ററുമായ ആർ രാജ​ഗോപാലിന്റെ പാസ്പോർട്ട്...

കടലൂർ സ്വദേശിനിയായ 9 വയസ്സുകാരിയുടെ മരണം അപൂർവ രോഗമായ കവാസാക്കി മൂലം ; ആശങ്കപ്പെടേണ്ട...

0
കോഴിക്കോട് : കോഴിക്കോട് കടലൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കവാസാക്കി മൂലമെന്ന്...

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് വീണ് വിദ്യാർഥിനി...

0
തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ...

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം ; പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

0
ന്യൂഡല്‍ഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍നിന്നു കേരളത്തിലേക്കുള്ള വിമാനയാത്ര...