കൊടുവള്ളിയില്‍ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു ; ഏഴ് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ കാര്‍, ലോറിയിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. കൈതപ്പൊയില്‍ സ്വദേശികളായ ആദം(6), ഫര്‍സാന(27), സലീം(53), സുഹൈല്‍(25), റസിയ(47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി(70), താമരശ്ശേരി കുടുക്കില്‍ഉമ്മാരം സ്വദേശിനി വനജ(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

താമരശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍ വന്ന മാരുതി സുസുക്കി റിറ്റ്‌സ് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന 5 പേര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ മറ്റൊരു കാറില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിലെ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ കൈതപ്പൊയില്‍ സ്വദേശികളേയും മുണ്ടോത്ത് സ്വദേശി മോഹിനിയയും കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...