ഇടിമിന്നലിൽ ഭക്ഷണശാല കത്തിനശിച്ചു ; ഗ്യാസ് സിലിണ്ടറും ഫ്രിഡ്ജും പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ചാവക്കാട് ഒരുമനയൂരിൽ ശക്തമായ ഇടിമിന്നലിനെ തുടർന്ന് ഭക്ഷണശാല കത്തിനശിച്ചു. തങ്ങൾപ്പടി കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ‘കായലോരം ഫുഡ് ഹബ്ബ്’ ആണ് പൂർണ്ണമായും കത്തി നശിച്ചത്. റഷീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.ഇടിമിന്നലേറ്റതിനെ തുടർന്ന് കടയ്ക്കുള്ളിൽ തീ പടരുകയും പിന്നാലെ അകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയുമായിരുന്നു. കടയിലുണ്ടായിരുന്ന ഫ്രിഡ്ജ് ഉൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളും പൂർണ്ണമായും നശിച്ചിട്ടുണ്ട്.

അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ചാവക്കാട്, മണത്തല, പെരുവല്ലൂർ തുടങ്ങിയ മേഖലകളിൽ വ്യാപകമായ രീതിയിൽ ഇടിമിന്നൽ മൂലമുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല വീടുകളിലെയും ഗൃഹോപകരണങ്ങൾ മിന്നലേറ്റു നശിച്ചു. സമീപത്തെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റതായും വിവരമുണ്ട്. മേഖലയിൽ ഇടിമിന്നലിനെ തുടർന്ന് വലിയ രീതിയിലുള്ള ആശങ്കയാണ് നിലനിൽക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മോദി ; പുനഃസംഘടന അടുത്ത മാസം

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന....

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മാസപ്പടി കേസ് : റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....