വ്യാപാരകരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് യൂറോപ്യന്‍ യൂണിയനുമേല്‍ അധിക തീരുവ ചുമത്തി ഡോണള്‍ഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: വ്യാപാരകരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് യൂറോപ്യന്‍ യൂണിയനുമേല്‍ അധിക തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാറുകള്‍ക്കും ട്രക്കുകള്‍ക്കും 25 ശതമാനം തീരുവയാണ് യുഎസ് പ്രസിഡന്റ് ചുമത്തിയത്. യൂറോപ്യന്‍ യുണിയന്‍ന അംഗീകരിച്ച വ്യാപാര കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഎസ് പ്രസിഡന്റിന്റെ നടപടിയുണ്ടായത്. യൂറോപ്യന്‍ യുണിയന്‍ നമ്മുടെ വ്യാപാര കരാര്‍ അംഗീകരിക്കുന്നില്ല. അതിനാല്‍ അടുത്തയാഴ്ചമുതല്‍ അവിടെ നിന്നും അമേരിക്കയിലേക്ക് വരുന്ന ട്രക്കുകള്‍ക്കും കാറുകള്‍ക്കും 25 ശതമാനം തീരുവ ചുമത്തുകയാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ട്രക്കുകളും കാറുകളും യുഎസിലെ പ്ലാന്റുകളില്‍ നിര്‍മിക്കണമെന്ന വ്യവസ്ഥപാലിച്ചില്ലെന്ന് ആരോപിച്ചാണ് നടപടിയെടുക്കുന്നതെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്. യുഎസില്‍ അവര്‍ ട്രക്കുകകളും കാറും നിര്‍മിക്കുകയാണെങ്കില്‍ താരിഫ് ഉണ്ടാവില്ല. പലരും അത്തരത്തില്‍ ട്രക്ക് നിര്‍മാണ പ്ലാന്റുകള്‍ യു.എസില്‍ ആരംഭിക്കുന്നുണ്ട്. അവര്‍ക്ക് പൂജ്യം തീരുവയാണ് നിലവിലുള്ളതെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. പല കമ്പനികളും 100 ബില്യണ്‍ ഡോളര്‍ വരെ യുഎസില്‍ ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി ; സുരക്ഷ...

0
കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക്...

തായ്‌ലാൻഡിൽ നിന്ന് എംഡിഎംഎ കടത്തിയ കേസ് ; മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

0
കാസർഗോഡ് : വീട്ടിൽ എംഡിഎംഎയും കൊക്കെയ്‌നുമുൾപ്പടെയുള്ള വൻലഹരിശേഖരം കണ്ടെത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരൻ...