ഹോസ്റ്റൽ ഭക്ഷണത്തിൽ കോഴിക്കറിയിൽ തൂവലും ചോരയും ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

മൈസൂർ : വിവിധ നഴ്സിംഗ് കോളേജ് ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമില്ലാത്തതും വൃത്തിഹീനവുമായ ഭക്ഷണം വിളമ്പുന്നതായി പരാതി. മലയാളികൾ അടക്കമുള്ള നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. ഹോസ്റ്റലുകളിൽ നൽകുന്ന കോഴിക്കറിയിൽ കോഴിത്തൂവലും രക്തവും കണ്ടെത്തിയതായും ചപ്പാത്തിയിൽ പ്ലാസ്റ്റിക് കഷണങ്ങൾ ഉണ്ടായിരുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കൂടാതെ വിളമ്പുന്ന ചോറിൽ പാറ്റയെ കണ്ടെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗ്ലോബൽ എജുക്കേഷൻ സർവീസ് എന്ന സ്ഥാപനമാണ് അഞ്ച് കോളേജുകളിലെ മെസ്സുകളിലേക്ക് ഭക്ഷണം എത്തിക്കുന്നത്.

ഭക്ഷണത്തിനും ഹോസ്റ്റൽ സൗകര്യങ്ങൾക്കുമായി ഓരോ വിദ്യാർത്ഥിയിൽ നിന്നും പ്രതിവർഷം 80,000 രൂപയോളം ഫീസ് ഈടാക്കുന്നുണ്ട്. ഇത്രയും വലിയ തുക നൽകിയിട്ടും തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കഴിഞ്ഞ ആറേഴ് മാസമായി ഈ ദുരവസ്ഥ തുടരുകയാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. കോളേജ് അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...