ഇരുപത്തിയാറുകാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇരുപത്തിയാറുകാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്. കോഴിക്കോട് ഫറോക്ക് സ്വദേശി അതുല്യയാണ് കഴിഞ്ഞ തിങ്കളാഴ്ച തന്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ചത്. അതുല്യയുടെ സുഹൃത്തായ കൊടുങ്ങല്ലൂര്‍ സ്വദേശിനി അനുശ്രീക്കെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്. അനുശ്രീക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് കുടുംബം പറയുന്നു. അതുല്യയുടെ പണവും സ്വര്‍ണവും അനുശ്രീ വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

ഇതുസംബന്ധിച്ച അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. ബി ടെക് പഠനത്തിന് ശേഷം കൊച്ചിയില്‍ ജോലി ചെയ്യുമ്പോഴാണ് അതുല്യയും അനുശ്രീയും പരിചയപ്പെട്ടത്. അനുശ്രീ ആവശ്യപ്പെട്ടപ്പോൾ അതുല്യ പണവും സ്വര്‍ണവും നല്‍കിയെന്നും പിന്നീട് തിരികെ ചോദിച്ചപ്പോള്‍ അനുശ്രീ അതിന് തയ്യാറായില്ലെന്നും അതുല്യയുടെ കുടുംബം ആരോപിക്കുന്നു. ഇത് അതുല്യയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇതുമൂലമാണ് ആത്മഹത്യ ചെയ്‌തതെന്നുമാണ് കുടുംബം പറയുന്നത്. പോസ്റ്റ്‌മോർട്ടം അടക്കം നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത അതുല്യയുടെ മൃതദേഹം സംസ്കരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...

മുല്ലപെരിയാർ കേസ് ; പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

0
ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ...