ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പാക്കി മാറ്റി നിർമ്മാണം നടക്കുന്ന കോന്നി കെ എസ് ആർ റ്റി സി ഡിപ്പോ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കെ എസ് ആർ റ്റി സി ഡിപ്പോയിൽ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയതോടെ ഇവിടം തൊഴിലാളികളെ താമസിപ്പിക്കുവാൻ ഉള്ള ക്യാമ്പാക്കി മാറ്റിയിരിക്കുകയാണ് കെ എസ് ആർ ടി സി ഡിപ്പോ നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ. എച്ച് എൽ എൽ നാണ് കോന്നി കെ എസ് ആർ റ്റി സി ഡിപ്പോയുടെ നിർമ്മാണ ചുമതല.ഇവർ മറ്റ് കരാറുകാർക്ക് സബ് കോണ്ടാക്ട് കൊടുത്തിട്ടുമുണ്ട്.

ഡിപ്പോയുടെ നിർമ്മാണം മന്ദഗതിയിൽ ആയപ്പോൾ ഈ കരാറുകാരന്റെ കീഴിൽ ജോലി ചെയ്യുന്ന കെട്ടിട നിർമ്മാണ തൊഴിലാളികളെ കെ എസ് ആർ റ്റി സി യുടെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കൊണ്ടുവന്ന് കൂട്ടത്തോടെ താമസിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഇവരുടെ വസ്ത്രങ്ങളും മറ്റും ഇപ്പോൾ ഇവിടെ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. കെട്ടിടത്തിനുള്ളിൽ ശുചിമുറിയും മറ്റ് സംവിധാനവും ഉള്ളതിനാൽ ഇവക്കൊന്നും തൊഴിലാളികൾക്ക് പുറത്ത് പോകേണ്ട കാര്യവും ഇല്ല. കുടിവെള്ളത്തിനായി കിണറുമുണ്ട്.

ഡിപ്പോയുടെയും റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം ഈ കരാറുകാരൻ ഏറ്റെടുത്തിട്ടുണ്ട്. രാത്രികാലങ്ങളിൽ തൊഴിലാളികൾ മദ്യപിച്ച് ബഹളമുണ്ടാക്കി പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതി ഉയരുന്നുണ്ട്. തറയിലും മറ്റും പായ വിരിച്ച് ആണ് ഇവർ താമസിക്കുന്നത്. തൊഴിലാളികൾ കെട്ടിടത്തിലെ ടൈലിലും മറ്റും കേടുപാടുകൾ വരുത്തുന്നതിനും സാദ്ധ്യത ഏറെയാണ് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...