മാവേലിക്കര: യാത്രക്കാരനെ തല്ലിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്. ടിക്കറ്റടുക്കാനായി ചില്ലറ ആവശ്യപ്പെട്ട വയോധികനെ മര്‍ദിച്ച മാവേലിക്കര കെ എസ് ആര് ടിസി ഡിപ്പോയിലെ ജീവനക്കാരന് എം. അനീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചെട്ടികുളങ്ങര പേള ഗീതാലയം മനുഭവന്‍ രാധാകൃഷ്ണന് നായരെയാണ് അനീഷ് 2000 രൂപയ്ക്ക് ചില്ലറ ചോദിച്ചതില്‍ പ്രകോപിതനായി മര്‍ദ്ദിച്ചത്. കഴിഞ്ഞ മാസം 24-ാം തീയതി മാവേലിക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ രാധാകൃഷ്ണന് കെഎസ്ആര്‍ടിസി എംഡിക്കു പരാതി നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. ഷാജിയാണു സസ്പെന്ഷന് ഉത്തരവിറക്കിയത്.