കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളുകൾ ഇതിനോടകം ഹിറ്റാണ് : മന്ത്രി കെ ബി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന പഴയ കെഎസ്ആര്‍ടിസി അല്ല ഇനിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പുതിയ ബസുകള്‍ ഈ മാസം എത്തും എന്നും അത്യാധുനികമായതും കെഎസ്ആര്‍ടിസിയുടെ വണ്ടിയാണ് വരാന്‍ പോകുന്നത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആർടിസിയെ ലാഭത്തിൽ എത്തിക്കും. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളുകൾ ഇതിനോടകം ഹിറ്റാണ്. മൂന്നാറിലെ ഡബിൾ ഡക്കർ ബസ് 52 ലക്ഷം ലാഭമാണ് ഉണ്ടാക്കിയത്. കെഎസ്ആര്‍ടിസിയിൽ ഇപ്പോൾ എല്ലാം ലാഭത്തിലാണ് പോകുന്നത്. രാഷ്ട്രീയം പറയുകയല്ല. ജീവനക്കാർക്ക് എന്നെ വിശ്വസിക്കാം. നിലവില്‍ ശമ്പളം ഒരുമിച്ച് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഇനി ചലോ ആപ്പ് വരാന്‍ പോവുകയാണ്. അതിന്‍റെ ട്രയല്‍ റണ്‍ നടക്കുകയാണ്. ഇതോടെ ബസ് സമയം ഉൾപ്പടെ എല്ലാ വിവരവും ഫോണിൽ ലഭിക്കും.

അതുപോലെ കുട്ടികൾക്ക് സ്മാർട്ട്‌ കാർഡ് കൊടുക്കുകയാണ്. ഒരു കുട്ടിക്ക് എട്ടാം ക്ലാസ്സിൽ കാർഡ് കൊടുത്താൽ പത്താം ക്ലാസ്സ്‌ വരെ അത് ഉപയോഗിക്കാം. ഒരു കുട്ടിക്ക് ഒരു മാസം 25 ദിവസം സ്മാര്‍ട്ട് കാർഡ് ഉപയോഗിക്കാം. ഡിഗ്രി കുട്ടികൾക്ക് മൂന്ന് വർഷത്തേക്ക് കാർഡ് നൽകും. അംഗപരിമിതർക്കും കാർഡ് സംവിധാനം കൊണ്ടുവരും. ആളുകളെ ബുദ്ധിമുട്ടിക്കുന്ന പരിപാടി കെഎസ്ആർടിസി അവസാനിപ്പിക്കുകയാണ്’ എന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...