കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ ബസ് മാങ്കുളത്ത് വെച്ച് കേടായി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ചാലക്കുടിയിൽ നിന്ന് ഇടുക്കിയിലേക്ക് പോയ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ ബസ് മാങ്കുളത്ത് വെച്ച് കേടായി. മൂന്നാർ ഡിപ്പോയിൽ വിവരമറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് പകരം ബസ് വിട്ടുനൽകിയത്. സ്ത്രീകളും പ്രായമായവരും അടക്കം ബദൽ സംവിധാനമില്ലാതെ പെരുവഴിയിൽ ആയത് മണിക്കൂറുകളാണ്. ചാലക്കുടി ഡിപ്പോയിലെ ബസ് ആണ് വൈകുന്നേരത്തോടെ തകരാറിലായത്. രാവിലെ നാല് മണിക്ക് യാത്ര തിരിച്ച ഉല്ലാസയാത്രാ ബസ്സാണ് വൈകുന്നേരം അഞ്ച് മണിയോടെ പെരുവഴിയായത്. രാത്രി 10 മണിക്ക് ശേഷം മാത്രമാണ് മറ്റൊരു ബസ് മാങ്കുളത്ത് എത്തിയത്. മുടക്കിയ പണം തിരികെ കിട്ടാതെ ബദലായി ഏർപ്പെടുത്തിയ ബസ്സിൽ കയറില്ലെന്ന് പറഞ്ഞ് യാത്രക്കാർ പ്രതിഷേധിച്ചു. പ്രായമായവരും കുട്ടികളും സ്ത്രീകളുമെല്ലാം ബസ്സിലുണ്ട്. പോലീസ് സ്ഥലത്തെത്തി യാത്രക്കാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...